പ്രകാശം പരന്നു ലോകം പടർന്നു
പ്രഭു മുത്ത് റൂഹുൽ അമീനും നടന്നു...(2)
പ്രവാചകരേ ലോകമാകെ പുണർന്നു...(2)
പ്രപഞ്ചം ഇലാഹിൻ ഹബീബിൽ അലിഞ്ഞു
(*****)
ഇലാഹിന്റെ നൂറ് ഇദായത്തിൻ ജീവ്
ഇബാദത്തിലൂടെ ഇറയോനിൽ ചേർന്ന പുണ്യജീവ്
ഹിതം തേടിയെങ്കിൽ ഇവൻ കണ്ടു നേര്
ഹൃദയത്തിലൂടെ കൈമാറിയുള്ള സ്നേഹ പേര്...(2)
പല വഴികൾ ചേർന്നിടമുന്നിൽ കാണുകയെങ്കിൽ
അതിലൊരു വഴി സ്നേഹ പ്രകാശം നിറഞ്ഞതുമെങ്കിൽ....(2)
ആ വഴിയിൽ ചേർന്നിടൂ ആറ്റൽ റസൂലിനെ തേടിടൂ
ആഹിറ ലോകമിൽ ആ സബിലിൽ വിജയം കണ്ടിടൂ....
(*****)
മതം തന്നെ നേര് മനുഷ്യന് ഹൈറ്
മതങ്ങളിൽ ചേല് ഇസ്‌ലാമിനുണ്ട് നല്ല പേര്
ഇരുൾ വീണ ഭൂവിൽ കരിഞ്ഞുള്ള ഖൽബിൽ
തെളിച്ചം നിറക്കും കലിമ ശഹാദ കൊണ്ട് മൊഞ്ച്....(2)
ആ വിധമീ മതനിയമങ്ങൾ നൽകിയതാര്
ആദരമിൽ ഈ മതം ലങ്കാൻ കാരണമാര്....(2)
ഉത്തരമാണെൻ റസൂൽ ഉന്നതിയിൽ പറയും ഖുസൂൽ
ഉണ്മയൊരുങ്ങും മുമ്പ് റബ്ബിൻ നിധിയാണെൻ റസൂൽ...
(****)