ആകാശമേ ഞാൻ നിന്നെ കാണുന്നു...
നീ എന്നെ കാണുന്നു...
തിരു റൗള കാണുന്നു...
മദി നൂറ് കാണുന്നു...
(ആകാശമേ...)
പിരിശമിലാദ് പാടിയാ...
പ്രിയ ചരിതങ്ങളോതിയാ...(2)
ചിരി മൊഴി ചുണ്ടിൽ ചാർത്തിയ...
തിരു നബി എന്റെ ഹാദിയാ...
എങ്ങും പോരിശ പൊങ്ങുന്നു...
ഹൃത്തിൽ സാഗരമാകുന്നു... സയ്യിദരമ്പിയരിൽ ചൊന്നു...
നല്ല സ്വലാത്തുകളോതുന്നു...
الصّلاة على النّبي...
والسّلام على الرّسول...
الشّفيع الأبطحي...
والحبيب العربي...
(ആകാശമേ...)
പൊലിമ നിറഞ്ഞ താരകം...
പവിഴ സുവർണ്ണ കൗതുകം...(2)
പൊലിവരുറങ്ങും പൂവനം...
പരിമള പതിനിറ ശോഭനം...
ചേലിൽ മൺതരി ചൊല്ലുന്നു...
ചന്ദ്രിക വർണ്ണമിലെങ്കുന്നു...
ആ ചരിതം വരവാകുന്നു...
നന്മകണങ്ങൾ വിതറുന്നു...
الصّلاة على النّبي...
والسّلام على الرّسول...
الشّفيع الأبطحي...
والحبيب العربي...