കരയും കണ്ണുനീരിൻ്റെ വിലാപം യാ റസൂലുള്ളാ...
കനവിൽ ഒന്ന് വരുമോ എൻ ഫുആദി യാ ഹബീബള്ളാ...[2]
നിശ തോൽക്കും പ്രകാശം എൻ മനസിൽ യാ റസൂലുള്ളാ...
നിലാവായ് പെയ്തീടുമോ എൻ ഹബീബി യാ റസൂലുള്ളാ...
(കരയും കണ്ണുനീ...)
മദ്ഹിൽ കോർത്ത വരികൾ ഞാൻ മലരിൽ എന്നും നൽകി ഞാൻ...
കനവിൽ കോർത്ത വരിയിൽ ഞാൻ കരഞ്ഞു രാപ്പകലിൽ ഞാൻ...
ഹബീബെ കണ്ടവരിൽ ഞാനുമുണ്ടോ യാ റസൂലള്ളാ...
മദ്ഹിൻ രാപകലുകൾ വ്യഥാവിലാകുമോ അല്ലാഹ്...
ഇഖ്ലാസ് അകമില്ലേലും പുകഴ്താം യാ റസൂലള്ളാ...
(കരയും കണ്ണുനീ...)
ഹഷ്റിൻ നാളിലായ് ഞാനും അണയും പാപി എന്നാലും...
ഹബീബേ കൗസറിൻ പാനം തരാമോ ദോഷി എന്നാലും...
മുഹിബ്ബീങ്ങൾക്ക് നൽകും നാളരികിൽ ഞാനുമുണ്ടെന്നാൽ...
മുഹിബ്ബായ് തീരുവാനെൻ്റെ വിലാപം കേട്ടിരുന്നെന്നാൽ...
ഹബീബിൽ കോർത്ത മദ്ഹെൻ്റെ സലാമക്കിന്ന് വന്നെന്നാൽ...
(കരയും കണ്ണുനീ...)
മനമെൻ്റെ കുളിർക്കും എൻ ഹബീബെന്നെ വിളിച്ചെന്നാൽ...
മദ്ഹിൻ്റെ ഇശലുകൾ സമർപ്പിക്കാം ഹബീബിൽ ഞാൻ...
(കരയുംകണ്ണുനീ......നിലാവായ്...)2
മെരെ ഖാബോം മെ ആഖാ ആഇയെ തും യാ റസൂലള്ളാ...
മെ കിത് നാ സാല് ദിൻരാതോം ഗുസാറാ യാ ഹബീബള്ളാ... [2]