എന്‍ ഖല്‍ബു തരാം എന്‍ കരളു തരാം _ Enn Kalmbu Tharam _ Madh Song Lyrics












എന്‍ ഖല്‍ബു തരാം എന്‍ കരളു തരാം
ഇന്നൊന്നു വന്നൂടേ
ഹബീബെ അങ്ങേക്കായെല്ലാം നല്‍കാം
ഞാന്‍  എന്നിലണഞ്ഞൂടേ
എന്‍റെ മഹ്ബൂബേ....എന്‍റെ മഅ്ശൂഖേ
ഇന്നൊന്ന് വന്നൂടേ..ഹബീബെ
എന്നില്‍ ചേര്‍ന്നൂടേ....


പാപമതേറെ ചെയ്തവന്‍ കനിവിന്നായ് മദ്ഹോതുന്നേ
പാത്തു പതുങ്ങി മദീനയില്‍ പുണരാന്‍ ഇവനും തേടുന്നേ
പാവം വിലങ്ങള്‍ നില്‍പാടറയാന്‍ എന്‍റെ മഹ്ബൂബേ
പാപം പൊറുത്തെന്‍ പരിമള ഭൂമിയിലെന്നെ ചേര്‍ത്തിടണേ
എന്‍റെ മഹ്ബൂബേ....എന്‍റെ മഅ്ശൂഖേ
ഇന്നൊന്ന് വന്നൂടേ..ഹബീബെ
ഖല്‍ബില്‍ ചേര്‍ന്നൂടേ....


സമ്പത്തില്ലാ സമ്പാദ്യങ്ങള്‍ ഒന്നുമെ ഇന്നില്ലാ
ത്വയ്ബയിലെത്താന്‍ മാര്‍ഗമതൊന്നും കണ്ണില്‍ കണ്ടില്ലാ
അമലും ഇഖ്ലാസും തഖ്വയിലും ഏറീട്ടൊന്നില്ലാ
സ്നേഹിക്കാനറിയില്ലാ എന്നില്‍ ഹുബ്ബല്ലാതില്ലാ
എന്‍റെ മഹ്ബൂബേ....എന്‍റെ മഅ്ശൂഖേ
ഇന്നൊന്ന് വന്നൂടേ..ഹബീബെ
എന്നില്‍ ചേര്‍ന്നൂടേ....


കഥനക്കഥകള്‍ ഏറെയിതുണ്ടെന്‍ ഒന്ന് കനിഞ്ഞിടണേ
ഖല്‍ബ് തുറന്നൊരു കാര്യം പറയാന്‍ സവിധം ചേര്‍ത്തിടണേ
അങ്ങാണെന്‍ ഇരു വീട്ടിലും രക്ഷ കൈവിട്ടേക്കരുതേ
അങ്ങേക്കായ് ഞാന്‍ എല്ലാം നല്‍കാം
ഇനിയും വൈകരുതേ
എന്‍റെ മഹ്ബൂബേ....എന്‍റെ മഅ്ശൂഖേ
ഇന്നൊന്ന് വന്നൂടേ..ഹബീബെ
എന്‍റെ ഖല്‍ബില്‍ ചേര്‍ന്നൂടേ....

Post a Comment

Previous Post Next Post