യാ റസുലള്ളാഹ്... യാ ഹബീബള്ളാഹ്...
പുണ്യ മദീനയിൽ വരേണം... ആ പച്ച ഖുബ്ബ ചോടെയെത്തണം...
എൻ ഖൽബിൻ നോവതൊക്കെ തീരണം...
(യാ റസൂലള്ളാഹ്...)
അങ്ങ് ജീവിച്ചുള്ള കാലം ജന്മം കൊണ്ടതില്ല ഞാൻ...
അങ്ങയെ കണ്ടവരേയും കണ്ടതുമില്ലല്ലൊ ഞാൻ...(2) എന്തൊരഹതഭാഗ്യനാണു ഞാൻ...
ആ പൂമുഖം എന്നൊന്ന് കാണും ഞാൻ...(2)
(യാ റസൂലള്ളാഹ്...)
പാപ ഭാരത്താലെ എന്റെ ജീവിതം വികലമായ്... പിഴകളേറെ ചെയ്തു എന്റെ ഹൃത്തടം മലിനമായ്...(2)
ഈ പാപിയെ ഒന്നു നോക്കണേ...
ഈ പാപിയെ ഒന്നേറ്റെടുക്കണേ...(2)
(യാ റസൂലള്ളാഹ്...)
അന്നൊരു നാൾ പുണ്യ മദീനത്ത് വന്ന നേരമിൽ...
കൊതികളെല്ലാം തീരും മുമ്പ് യാത്രയാക്കി വേഗമിൽ...(2) ഒരുപാട് തവണ ചാരെയെത്തണം... അവസാനം ബഖീഇലിടം നൽകണം...(2)