മക്കാ മണലിൽ മുഖ്യ കുലത്തിൽ
ഹഖൊളി ദീപം തെളിഞ്ഞു...
ഗുരു മുത്തൊളി ദൂതരണഞ്ഞു...
പല ദിക്കുകൾ നന്മ നിറഞ്ഞു...
അജബേറിടും നബി നല്ല അഴകിന്റെ പൂമുല്ല...(2)
(മക്കാ മണലിൽ...)
ചൊക്കർ നബിയുടെ ആദര പിറവിയിൽ അംലാഖിനുന്മേഷം...
ചന്ദിര ശോഭ തെളിഞ്ഞത് കണ്ട്
അർവാഹിനാവേശം...(2)
ചാരുത ഏറിടും ജനനമിലന്ന് അത്ഭുതമിൽ ആഘോഷം...(2)
ചിത്രിത സ്വനമുകൾ വീണു തകർന്നു മുത്ത് പിറന്നതിൻ ശേഷം...(2)
(മക്കാ മണലിൽ...)
അസ്തമയത്തും വ്യക്തതയേറിടും ആ വജ്ഹിന് നിറ കാന്തി...
അർത്ഥ മനോഹര മുത്തുകൾ
കോർക്കാൻ നാഥനിറക്കിയ ഹാദി...(2)
അന്ധത ഏറിയ ആ മണൽ കാട്ടിൽ
ഒളിവു പരത്തിയ ജ്യോതി...(2)
ആയിരം വർഷം പിന്നിട്ടാലും
തീർന്നീടുകില്ലാ ഖ്യാതി...(2)
(മക്കാ മണലിൽ...)
ആദിയിൽ അള്ളാഹ് ആദമിൻ മുമ്പേ
ആദ്യം പടച്ചൊരു നൂറേ...
ആ മിക ജന്നാത്തുൽ ഫിർദൗസിൻ
ബാബിൽ കുറിച്ചൊരു പേരെ...(2)
ആ മദദിൻ തിരു മധുരം തന്ന് തീർത്തിടണം എൻ നോവ്...(2)
ആഖിറ നാളിൽ ആ തണലേകി
അഭയം തരണം പൂവേ...(2)