ജന്നാത്തുൽ ഫിർദൗസാണല്ലോ _ Jannaathul Firdhousaanallo _ Madh Song Lyrics








ജന്നാത്തുൽ ഫിർദൗസാണല്ലോ റൗളാ ശരീഫ്...
ജന്മം മിതിൽ അണയാനാവൂലേ ഇവരോ ളഈഫ്...(2)
ആണ്ടുകളായിരം മുന്നേ പിറക്കാൻ ഭാഗ്യം നാഥൻ തന്നില്ലാ...
ആതിര വെട്ടം തൂകും വദനം ഇതു വരെ കനവിൽ കണ്ടില്ലാ... അശ്റത്തുൽ മുബഷിറല്ലാ അസ്ഹാബിൽ കണ്ണികളല്ലാ...(2)
എങ്കിലും അനുരാഗം അഭദാനം പാടുന്നു... മദ്ഹോതുന്നു...


അരികിലുറങ്ങും സിദ്ധീഖോരെ ഇവരുടെ വ്യസനം പറയൂലെ...
അങ്ങ് പറഞ്ഞാലെന്തായാലും ത്വാഹ റസൂലും കേൾക്കൂലെ...(2)
സൗറിൽ നബിയോടൊരുമിച്ചു സൗഭാൽ പഴുതേറേയടച്ചു...
സ്വർഗം നേടിയ പൂമലരെ പറയൂ ഇവരെ... പുണരൂ പുലരേ...
ഖൽബിൽ കഥന കനമൊന്ന് തീർക്കൂ ത്വാഹാ...
കനിവിൻ കടലോരത്തിവരെ ചേർത്താൽ റാഹാ...


ഉടല് പറിക്കാൻ ഉടവാളൂരി ഉശിരില്ലന്ന് കുതിച്ചില്ലേ...
ഉന്നതമാം ഖുർആനിൻ വചനം ഉത്തമരാക്കി തീർത്തില്ലേ...(2)
ദൂരെയെങ്ങോ ദൂരെയെറിഞ്ഞു...
ദൂദർ നബി അരികിലണഞ്ഞു...(2)
സ്വർഗം നേടിയ ഉമറോരേ പറയൂ ഇവരെ... പുണരൂ പുലരേ...
എന്നെങ്കിലുമൊന്നവിടം വരെ വരണം നബിയെ...
എരിയും നെഞ്ചിൻ നോവെല്ലാം തീർക്കൂ നിധിയെ...

Post a Comment

Previous Post Next Post