അഞ്ചു നേരം എന്റെ റബ്ബേ കേഴുന്നു ഞാൻ...
എന്റെ നെഞ്ചിൻ നോവിൻ കുമ്പിൾ മീട്ടുന്നു ഞാൻ...(2)
ഖൈറായ കാരുണ്യത്തെ തേടുന്നോരീരടിയാൽ...
നീയല്ലാതാരുണ്ടിവിടെ നേർവഴി കാട്ടിടുവാൻ...
നിഅമത്ത് ചൊരിഞ് താ അള്ളാഹ് അള്ളാഹ്...
ജീവിത വീഥിയിൽ എല്ലാം എല്ലാം...
ഖൽബകമറിയും നാഥാ നാഥാ...
നീക്കിട് ശോകം സുബ്ഹാനള്ളാഹ്...
ദൗലത്തിന്നുടയോനെ...
ദയാ നിധിയായോനെ...
ദിനാരാത്രം നിന്നെ മാത്രം
വണങ്ങിടുന്നെ...(2)
പതിമക്കത്താക്കാലം ഞാൻ പിറന്നില്ലേലും
പരിശുദ്ധ നൂറിൻ വഴികൾ കണ്ടു...(2)
പരിശുദ്ധ നബിയെ ഞാൻ നേരിൽ കണ്ടില്ലേലും...
പൂമുഖമിന്നെന്റെ ഖൽബിൽ കണ്ടു...
മരുഭൂവിലായ് മുത്ത് മരതക വാടി തീർത്ത്...
മൃതികളിൽ പുലരി തൻ സ്‌മൃതികൾ കോർത്ത്...
മനുജരിൽ മിഴിവേകി...
പകയെല്ലാം വെടിപ്പാക്കി...
മധുപാനം നൽകിയൊരു ചരടിൽ കോർത്ത്...(2)
നൂറ്റാണ്ടുകൾ പതിനാല് കഴിഞ്ഞിട്ടും...
ആ ദിവ്യ സ്നേഹം മാഞ്ഞതില്ല...
കോടാനു കോടി ജനങ്ങൾ കുടിച്ചിട്ടും...
സംസം കിണറിന്ന് മാറ്റമില്ല...
അഷ്റഫുൽ ഖൽഖേ സലാം...
അൽ അമീനെ സലാം...(2)
മണിദീപമേ മക്കി മദീന നിലാവേ...
മഖ്ബൂല് യാസീൻ മുഹമ്മദ് റസൂലേ...
ഉദയാസ്തമാനാ ഉപകാര ദീനാ...
ഉതകും പ്രഭാവേ ഉടയോൻ ഹബീബെ...(2)
ഈരേഴുലകമടക്കി ഭരിക്കും ലോകത്തിന്നധിപതിയെ...
അൽഹംദുടയവനായവനെ അള്ളാഹുവേ...
ഇക്കാണും ലോകത്തിലെ സർവ്വചരാചര സൃഷ്ടികളഖിലം...
മണ്ണും വീണ്ണും നിൻ തിരുനാമം വാഴ്ത്തുന്നെ...(2)
മക്കത്തെ രാജാത്തിയായ് വാണീടും ഖദീജാബി...
മുന്തി മുഹമ്മദിനെ വേൾക്കാനന്ദജബള്ളാഹ്...
മാലിനി മണിയായ ഖദീജാബീവി ചുളുവിലായ്...
സമ്മതം തേടുന്നെ സന്തോഷം പേറുന്നേ...(2)