ഖൈറുൽ വറാ ത്വാഹാ...
ഖൈറാം ഹബീബെ യാ...
ഇവനെന്നണയും ചാരെ തിരു നബിയേ...
എൻ മാനസപ്പൂവേ...
നോവെല്ലാം പാടിടാൻ
വേദന തീർത്തിടാൻ...
വരണം മദീനയിലേക്ക് തിരുനബിയേ...
എൻ മാനസപ്പൂവേ...
(ഖൈറുൽ വറാ...)
അരികിൽ അണയാൻ കൊതിച്ചു ഞാനെന്നും പാടിയേ...
എൻ ഗീതം കേട്ട് മുഹിബ്ബുകളെല്ലാം
തേങ്ങീയേ...
ഞാൻ കോർത്ത ഇശ്ഖിൻ
വരികൾ ഖൽബകം ചേർത്തവർ...
പലരും മദീനയിലെത്തി ഞാൻ മാത്രം ബാക്കിയായ്...
നബിയോരെ ഞാൻ തേങ്ങി...
പാടി തളർന്നല്ലോ...
കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളേ..
കുളിരേകു തെന്നലെ...
(ഖൈറുൽ വറാ...)
ആരംഭപ്പൂവേ ആ പൂമുഖം മണ്ണിൽ കണ്ടില്ലാ...
ആ നൂറ് വിതച്ച മദീനാ പോലും ഞാൻ കണ്ടില്ലാ...
ആ ജന്മം കൊണ്ടാ പുണ്യ നാട്ടിൽ ഞാൻ ചേർന്നില്ലാ...
ആദ്യ ഒളിവിൻ പ്രഭാവ സ്ഥാനത്തിൽ ചേർന്നില്ലാ...
ഇനിയും ഞാൻ പാടുന്നു...
തേങ്ങി കരയുന്നു...
നബിയിലണയാൻ കാത്തിരിപ്പാണല്ലോ...