മദീനാ മലർവനിയിൽ _ Madeena Malar Vaniyil_Madh Song Lyrics

  









മദീനാ മലർവനിയിൽ 

ഹൃദയം തകർന്നു ഞാൻ... 

മനസ്സിന്റെ വേദനകൾ 

ഹബീബിൽ പറഞ്ഞിടാൻ...

മയങ്ങും മണൽ പുരിയിൽ

കരഞ്ഞു തളർന്നിടാൻ...(2)

മലരുറങ്ങും ധന്യ ഭൂമിയിൽ 

അന്ത്യം മറഞ്ഞിടാൻ...

മധുര ദീപമെൻ ഹബീബിബിനെ കനവിൽ കണ്ടിടാൻ... 


(മദീനാ മലർവനിയിൽ...)


നടന്നു നടന്നാ തിരു ഭൂമിയിൽ 

അണഞ്ഞെന്റെ പിടക്കുന്ന 

ഹൃദയം തുടിച്ചിടണം...

പറന്നു പറന്നാ തിരു 

തിങ്കൾ നിലാവിന്റെ

ചാരെയെൻ പ്രണയ 

വിസ്മയം തീർക്കണം...(2)

പാവന പാദം പതിഞ്ഞ 

ഭൂമിയിൽ ഞാൻ ചെന്നില്ല...

പാരിതിൽ പ്രശോഭിതമാം 

തിങ്കളെ ഞാൻ കണ്ടില്ല...

പലരും പോയി മൺ മറഞ്ഞ  

പതി മദീന കണ്ടില്ല...

പരിമളം ചിന്തുന്ന മണ്ണിൽ 

ചുണ്ടുകൾ ഞാൻ വെച്ചില്ല 


(മദീനാ മലർവനിയിൽ...)


കരഞ്ഞു കരഞ്ഞ തിരു 

സ്നേഹ നിലാവിന്റെ 

മദ്ഹൊലികൾ 

പാടിയുറങ്ങിടേണം...

നനഞ്ഞു നനഞ്ഞ്

തുടിർത്തെന്റെ കണ്ണുകളിൽ

ഹബീബിന്റെ മധുര മുഖം

പതിഞ്ഞിടേണം...(2)

ആശിഖീങ്ങൾ ഓടിയണയും 

പുണ്യ ഭൂമി കണ്ടില്ല...

ആശകളാലെ കിടന്ന 

കനവിലും നബി വന്നില്ല...

ആയിരങ്ങൾ ദാഹം തീർത്ത 

പൂമദീന കണ്ടില്ല...

ആഗ്രഹങ്ങളാൽ നിറഞ്ഞ 

വേദനകൾ തീർന്നില്ല...



Post a Comment

Previous Post Next Post