പാടാം വിരഹത്തിൻ ഗീതം...
പാരിതിൽ ദുരിത സംഗീതം...(2)
ഒന്നായി ഒരുമിക്കും കാലമെന്ന്...
(പാടാം വിരഹത്തിൻ...)
ഒരുപാട് സ്വപ്നങ്ങൾ നെയ്തു വെച്ച കാലം
മഹാമാരി വന്നു തകര്‍ത്തുവല്ലോ...
ഒരു നാളിലും നമ്മിൽ പിരിയാത്ത സൗഹൃദം
വേദനയാലെ നിൽപ്പതല്ലോ...(2)
നല്ലൊരു നാളിനായി കാത്തിരിക്കുന്നു...(2)
നാഥാ നീ തൗഫീഖ് നൽകിടണേ...
(പാടാം വിരഹത്തിൻ...)
ഒരുമിച്ച് കൂടിടാൻ മോഹമുണ്ട് നമ്മിൽ...
ഓരത്തിരുന്ന് ചരിതം ചൊല്ലാൻ...
എങ്കിലും ഒരു തരി ഓർമ്മയിൽ ഓർത്തിടാൻ ഈ സുന്ദര വരികളെ കോർത്തിടുന്നു...(2)
ആദ്യമായി ചൊരിയട്ടെ ആയിരം സ്നേഹം...(2)
ആധി നിറഞ്ഞ ഹൃദയകമിൽ
(പാടാം വിരഹത്തിൻ...)
ഓർത്തിടൂ കൂട്ടരെ ഇണക്കം പിണക്കത്താൽ
നിറഞ്ഞ സൗരഭ്യത്തിൻ മണമതിലില്ലേ...
ഒരുപാട് കാലങ്ങൾ ഊണും ഉറക്കവും ഒന്നിച്ചു സ്നേഹത്താൽ തീർത്തതല്ലേ...(2)
ഒരുനാളും മുറിയില്ല ആ സ്നേഹ ബന്ധം...(2)
ഉടയോനേ ജന്നാത്തിൽ കൂട്ടിടണേ...