വെളളിനിലാ പോൽ സുന്ദരനോ...
പൂവെൺമനിറഞ്ഞൊരു ചെമ്പകമോ...
ചെമ്പനി നീരിൻ ചെണ്ടത് പോലെ
ചെമ്മലർ യാസീനമ്പിളിയേ... (2)
പാൽനിലാ പോലേ...
ലെങ്കിടും നൂറേ...
ആലം വാഴ്ത്തുന്നു
നിറ ദീപം ചാർത്തുന്നു...(2)
(വെളളിനിലാ പോൽ...)
മാമരങ്ങളോതിസലാം അന്ത്യദൂദില്...
മാല കോർത്തിടുന്നു വിണ്ണിൽ താരകങ്ങള്...
ഹാശിം ഖുറൈശിയിലെ ചെമ്മലർ നൂറേ...
ആരിലും പിരിശമേകും തങ്ക സിറാജേ...(2)
പാൽനിലാ പോലേ...
ലെങ്കിടും നൂറേ...
ആലം വാഴ്ത്തുന്നൂ...
നിറദീപം ചാർത്തുന്നൂ...
(വെളളിനിലാ പോൽ...)
നാൽപ്പതിൽ തെളിഞ്ഞുവല്ലോ നൂറിൻ പൊലിവ്...
നായകൻ്റെയൊളി ചൊരിഞ്ഞു പുണ്യ ദൂദില്...
നന്മ തിന്മ വേർത്തിരിവ് കാട്ടി ഖൗമില്...
നന്മയുടെ പാത നമ്മിൽ കാട്ടി റസൂല്...(2)
യാ റസൂലള്ളാ... യാ ഹബീബള്ളാ...
യാ നജിയള്ളാ... യാ ശഫീയള്ളാ...