പറുദീസയിലുണ്ടൊരു മുല്ല__ജിന്നും ജമല് ജിബാലും_𝙿𝙰𝚁𝚄𝙳𝙴𝙴𝚂𝙰𝚈𝙸𝙻𝙴 𝙼𝚄𝙻𝙻𝙰





 പറുദീസയിലുണ്ടൊരു മുല്ല

പരിപാവന മായോരസർ മുല്ലാ.. പരിശോഭിതമാണാ നബിയുള്ളാഹ് പാരിൻ പരിശുദ്ധ റസൂലോരെ സ്വല്ലള്ളാഹ് (2) ______________________________ ലാഹൂത്തിന്നധിപതി നൂറേ ലാവണ്യത്തിന്നൊളി ബദ്റേ (2) ലൗഹിൽ നിറഞ്ഞൊരു നായകരെ നബിയേ സ്വബ്റേ.. റൂഹേ.. ലോകം പടൈ ത്ത പുരാനവനേകിയ ذِന്നൂറെ... _______________________________ ജിന്നും ജമല് ജിബാലും പറവകളൊക്കെ പടച്ചനേ അഹദേ.. ജന്നാത്തുൽ ഫിർദൗസിൽ കോർത്ത് കുരുത്തൊരു പേര് മുഹമ്മദരേ.. (2) _______________________________ ഖുദ്സിന്റെ മിനാരമിലൂടെ മാനമിലേറി പറന്നവരേ മിഅ് റാജിൽ മന്നാനൊത്ത് മുനാജ നടത്തിയതും അജബേ... (2) _______________________________ താളത്തിൽ അറബന മുട്ട് ഈണത്തിൽ ദഫും കൊട്ട് ഈ രാവ് പുലർന്നാൽ അന്നബിയോരുടെ മംഗളമേ ഇന്നീ ദുനിയാവിനലഗൃത- -മായവരെ നബിയേ സ്വബ്റേ (2) ഇല്ലാ ഇന്നീ ലോകത്ത് ഇറസൂലെ പോലൊരു മുത്ത് സൗ(ز)ജത്ത് ഖാദീജത്തിന്നും സ്വാന്തന മന്നൂറേ.. അന്നാൾ അല്ലാമുൽ ഐബറിയുന്നോനെകിയ ദിന്നൂറേ (2) _______________________________ ആരാരും വാഴ്ത്തുന്ന മീമേ റസൂലുല്ലാഹ് ആലത്തിന്നധിപതിയോനാവനേകിയ മുത്തേ ഖൈറുള്ളാഹ് ആദരവായ റസൂലോരേ പൂമുല്ലാ ആമ്പൽ തളിരിൽ തളിരിട്ടൊരു പൂമുട്ടോ നബി സ്വല്ലല്ലാഹ്... _______________________________ അർശിൽ അസദാ നബിയുള്ളാഹ് ആഖിർ നബിയേ നൂറുള്ളാഹ് ഹാജത്ത് ആ ചാരത്തണഞ്ഞീടുവാൻ അബ് യള് അഹ്‌മർ നിറമല്ലേ അജ്‌വാ തോപ്പിൽ നൂറില്ലേ ആലംബമേ എൻ റൂഹിലെങ്ങും ഹു(خ)ദാ *________________________________* ഖാ(خ)ത്തിമുന്നബി പിറൈന്ത നാടത് കണ്ട് മനവും തുടികൊണ്ട് കണ്ണിമ ചിമ്മാതെ നൂറെ കണ്ടവരുണ്ട് കാണാൻ കൊതിയുണ്ട് (2) ഖൽബേ പറക്കുമോ മതി നൂറെ കാണുമോ (2) _______________________________ കണ്ണാടി പോലെ ഖൽബ് കാണുന്ന സയ്യിദീ... കണ്ണീരിലായ് കുതിർന്ന രാവിലാണ് ഞാൻ നബീ... കാലങ്ങളേറെ പാടി ഞാൻ നടന്നു വാരിദീ... കാദങ്ങളേറെ ദൂരെയാണെന്റെ മൂഞ്ചിദീ.. ഖൈറായ ഖാലിഖാദിയായ് പടൈത്ത ഹാമിദീ... ഹാശിം ഖുറൈശിയിൽ പിറൈന്ത നൂറഹമ്മദീ... ഹവാ രുചിച്ചിടാത്ത ഹൂദിയാണ് യാ നബി ഹിതം മനസ്സിനേകിടേണെ എന്റെ സയ്യിദീ ______________________________ മദിനാവിലെ മലർവാടി (2) മദ്ഹ് പാടി അന്നാടി മിന്നും താരം മെഹ്ബൂബോരും മദീനയോരം.. മധുനിദാന്ത മാധുരം മദീന മണ്ണിനാരവം (2) മനം കുളിർത്ത് പാടിടുന്നു യാ നബീ.. മനം നിറച്ചിടുന്ന നൂറിൻ സന്നിധീ.. മിന്നിടുന്ന ജന്നമിലെ മാജിദാണ് സയ്യിദീ.. മണ്ണിലെ സുഗന്ധമിൽ മികൈന്ത ഗന്തമെൻ നബീ.. മാദിഹിൻ മനം തെളിച്ചിടും വനീ മധു ധാരയായി പൊഴിച്ചിടുന്നീ പല്ലവീ... (2)

Post a Comment

Previous Post Next Post