ദൂരെ മദീനാ _Abrar _ അബ്റാർ _ Shameerali, Nibras Mtp_ Abraar









 ദൂരെ മദീനാ

ദൂദർ അമീനാ ദീനിൻ നിലാവായ് വന്തുള്ള സമീനാ ... ദാഹം പെരുത്ത് ഹൗളിന്നടുത്ത് ഞാൻ വന്നു നിൽപ്പൂ മോഹം യാ നബീനാ .. ദൂരെ മദീനാ..ആ... --------- വാനങ്ങളേഴും ഒരു രാപോയതല്ലേ വാഹിദ് വുജൂദിൻ വാരിദേ... അങ്ങ് മരുഭൂവിലെ മധുപാനമായ് മാറുന്നുവോ... എന്റെ കണ്ണീർകണം നോവും മനം കാണുന്നുവോ(2) ---------- ഈണവും രാഗവും തോൽക്കുന്ന നാദമേ.. ഈ ഭൂവിനാരവം ത്വാഹാ റസൂലരേ...(2) അബ്‌റാറിലേറ്റവും അജബായ താജരേ... അസ്റാറിനറ്റമൻ അഅ്ലാ ലബീബരേ(2) മക്കം ഫത്ഹിലന്ന് മിക്കപ്പൊരുൾ പരന്ന് മുഖ്യം അധിപനരുളേ തക്കം തുനിഞ്ഞവർക്ക് തിക്കിൻ തലം പെരുത്ത് തക്കർ തരും തണിയേ...(2) ----------- വേദപ്പൊരുളക ജാല മൊഴിന്തൊരാ വേദ ഖുർആൻ ചൊന്തുള്ളവർ നബി സ്വല്ലള്ളാഹ് നീതി തരും പതി നാമമഹ്മദീ നീളെ വാഴ്ന്തവർ തിരു നബിയവർ സ്വല്ലള്ളാഹ് കാതങ്ങൾ നീളെ പോകവേ കാതോർത്തിരുന്നെന്റെ ദൂദരെ കാമിൽ നബി സിറാജരെ ഞാൻ കാണുമോ വീര ശൂരരെ... അന്താളരായ കുഫിറുകൾ അദബില്ലാത്ത ബിഅ്സൽ അബ്‌ദുകൾ..(2) ഖന്തക്കിൽ നിണം ചിന്തി സിരകളിൽ ചന്ദത്തിൽ പണിന്തുള്ള മതിലതിൽ ചിന്തിക്കൂ നിനക്കുണ്ട് അജബതിൽ കണ്ടിടൂ സോദരാ ------------ തിരുനബി വന്താനേ ബീവീ ചമഞ്ഞാനേ നാണം വിടർന്താനേ ബീവി ഖദീജ നാരിയായ് നബി മുന്നിൽ വന്താനേ..(2) മിഴിയിണ ചിമ്മുകയായ് അധരം പനിനീർ പൂവിതളായ് മധുര നിലാ പോലിവായ് നബിതൻ അഭയ നിലാ തണിയായ് അനുരാഗ സാഗര മാല കോർത്ത ബീ ഖദീജ റളിയല്ലാഹ് ----------- പറ പറന്നകാശ ത്തേരിന്റെ തോപ്പിൽ ബുറാഖിലിരുന്ന റസൂലുള്ളാഹ് പത പത പൊള്ളുന്ന നാറിന്റെ ചാരെ നടന്നവരാണ് ഹബീബുള്ളാഹ് (2) പതി മക്കത്തുദി പതി ബദ്റേ പതികനിവൻ മദ്ഹുരവേ.. (2) -------------- മസ്ത് തലക്കുദിത്ത് മുസ്തഫ എന്നുരത്ത് മസ്തിൽ നീരാടും മജ്ദൂബരെ മിച്ചം ദുനിയാവിൽ മെച്ചം തിരു നൂറ് മോക്ഷം നൽകേടുമോ ദൂദരേ... ------------- രാജ...മകുട സിറാജ തിരു നബി താജ മതി നബി ത്വാഹ തങ്ങളാ.... രാജ...മധുര സിറാജാ റോജാ... തിരു നബി ത്വാഹ തങ്ങളാ.... ----------- സൗറിന്നകത്തിലന്ന് സ്വാബിർ നബി ഇരുന്ന് സ്വിദീഖർ കാവലരികായ് സഅ്ബാനൊളിന്ത മാളം അടയാൻ മറൈന്ത നേരം ഒരു കൊത്താ കൈകളറിവായ് -------------- ബദ്റൊളി താജ ബഹുഗുണ റോജ ബദലൊന്നില്ലാത്ത ബലദിൻ സിറാജാ ഭാസുര സാരം സുരഭില താരം ഭൂവില്ലിറയോൻ അയച്ചുള്ളവതാരം (2) രാകിനാവ് കണ്ടു ഞാനുണർന്നു എന്റെ യാ നബി രാപകൽ കൊതിച്ചിടുന്നു ആ നിദാന തേൻ മൊഴി നൂറേ... മുഞ്ചിദീ... മുർശിദീ... യാ നബി സലാം...

Post a Comment

Previous Post Next Post