തിരു ത്വാഹാ റസൂലിനെ
പ്രണയിച്ചു...പ്രണയിച്ചു... ഒരു ചെല്ലക്കിളി വിങ്ങിവിതുമ്പിപ്പാടി... പ്രേമ-പിരിശത്താല്‍ മനം നീറി കരഞ്ഞുപാടി... ഇഷ്ഖിന്റെ ബഹ്റായാ റസൂലുല്ലാഹ് പിരിഞ്ഞുപോയ്... വിഷാദത്തിന്‍ ഇശല് മൂളി കരള് പൊട്ടി... എന്റെ-വ്യഥ ചൊല്ലാന്‍ ഇനിയാരീ ഉലകിൽ ബാക്കി...(2) (_________) സദാ ചേലില്‍ ചിരിചിന്തും നിലാവിന്നു കരയുന്നു... മുഴു താരാ ഗണങ്ങളും വിലപിക്കുന്നു... ഇളം തെന്നല്‍ കരയുന്നു ഇനിയാരെ തഴുകും ഞാന്‍ മലര്‍ മേനി മണത്തെന്റെ കൊതി തീര്‍ന്നില്ല...(2) മണ്ണുമൊരുപോലെ...ഇന്നീ വിണ്ണുമോരുപോലെ... സങ്കടം നീളേ... ഒഴുകും ചെങ്കടൽ പോലെ... (_________) പുലരി തന്‍ അലങ്കാര മലരായ മലരെല്ലാം... മണം വീശാതകം നൊന്ത് മിഴിപൂട്ടുന്നു... പ്രപഞ്ചത്തെ വെളിച്ചത്തിന്‍ ഉടയാട അണിയിക്കും... ഒളി ശംസും ഇരുളിന്റെ ലിബാസില്‍ മൂടി... (2) മണ്ണുമൊരുപോലെ...ഇന്നീ വിണ്ണുമോരുപോലെ... സങ്കടം നീളേ... ഒഴുകും ചെങ്കടൽ പോലെ...- Home
- Categories
- _Madh Songs
- __Malayalam
- __English
- __Arabic
- __Urdu
- _Mappilappattu
- _Devotional Songs
- _Sufi Songs
- _Qawwali
- _Na'ath
- _Nasheeda
- _Speechs
- _കഥാ പ്രസംഗം
- _കവിത
- __Malayalam
- __English
- __Arabic
- __Urdu
- _Announcement
- Writers
- _Thwaha Thangal Pukkottoor
- _Swadique Azhari Perinthattiri
- Singers
- _Shahin Babu Thanoor
- _Nasif Calicut
- _Rahoof Azhari Akkode
- _Abdulla Fadhil
- _Mehfooz Rihan
- _Ashkar Thekkekad
- _Azhar Kallur
- _Swadique Azhari
- Contact Us
- Privacy Policy
