അധിപൻ അഹദേ പാലകാ
അധികാര കുർസിലെ നായകാ...(2) ഉദവി പദവിയിൽ അതിരതില്ല യാ അള്ളാഹ് രക്ഷകാ... (അധിപൻ...) ഏത് സ്ഥിതിയിലും ഏത് വിധിയിലും ഏകനിൽ ഹംദോതിടാം...(2) വ്യഥകൾ നിറഞ്ഞിടും കഥകൾ പറഞ്ഞിടും സാന്ത്വനം നീ മാത്രമേ...(2) കനിയ് കരുണാ വാരിദി ഖൽബകവുമറിയും അധിപതി...(2) ശ്രേഷ്ഠമായൊരു സ്നേഹ മന്ത്രം യാ അള്ളാഹ് നീ മാത്രം... (അധിപൻ...) ആയിരം നൂറ്റാണ്ട് കാലം അമല് ചെയ്തു എങ്കിലും...(2) അഹദിനനുഗ്രഹം അതിന് ബദലത് ആവുകില്ല ആരിലും...(2) ശുക് റിൻ സാഗരം പണിയണം... സുബ്ഹാനിലേക്ക് മടങ്ങണം...(2) ഹൃദയ താളം ദിക്റിലാക്കാൻ തൗഫീഖ് അരുൾ താ അള്ളാഹ്... (അധിപൻ...) പാതിരാകിളി പാടിടുന്നൊരു പാട്ട് പോലും ദിക്റുകൾ...(2) അഖില തലമിലും തുടിക്കും മിടിപ്പുകൾ അവനിലലിയും ലഫ്‌ളുകൾ...(2) പ്രേമം അവനോടാവണം മുഹബത്തിൽ അള്ളാഹ് ലയിക്കണം...(2) നഹ്‌മദുള്ളാഹ് നഷ്‌കുറുള്ളാഹ് ഫിൽഖുലാ അൻത യാ ജല്ലാഹ്...