ഹസ്ബി റബ്ബി ജല്ലല്ലാഹ്
മാഹി ഖൽബി ഹൈറുള്ളാ
നൂറു മുഹമ്മദ് സ്വല്ലല്ലാ... ലാ ഇലാഹ ഇല്ലല്ലാഹ്...
അൽ അവലു വൽ ആഖിറു ഹൂ
അള്ളാഹിറുവൽ ബാതി നു ഹ
ജല്ല ജലാലു സുബ് ഹാനു
ലാ ഇലാഹ ഇല്ലാ ഹൂ ...
അഴകിലു മഴകായ് വാഴുന്ന അഹദവനിൽ പ്രിയ രാകുന്ന അതിശയ നൂറ് പൊഴിക്കുന്ന അമ്പിയ രാജ് റസൂലുള്ള....!
ആദി സമാനി ലുദിച്ച നബി.. ആലമിതാകെ നയിച്ച നബി..!! ആഖിറ ലോകമി ലധി പതിയായ്..
അല്ലാഹുവിന്റെ ഹബീബ് നബി..!
അമ്പവനരികിൽ ചെന്ന് നബി അർഷും കുർസും കണ്ട് നബി അധിക മനോഹര ത്വാഹ നബി
അജബിലും അജബെൻ മുത്ത് നബി..!!
ആദി പിതാവിൻ സ്വൽബ കമിൽ ആദിമ നൂറൊളി വായവരെ ..
ആകെ ജഗത്തിലെ നായകരെ ... ആലം കാത്ത മഹാമതിയേ...! അഷ്റഫ് ഖൽഖ് പ്രവാചകരെ...!
അജ് മല് യാസീൻ സയ്യിദരേ..! അക്മലു ഹുലുഖി ന്നുടയ വരേ...
അഹ്മദ് നബിയെ തിരു മലരേ...!!!
ആദരിക്കും എൻ ഹാജ നബിയോരെ.....
താഹാ തിരുനൂറേ..
സൈനുൽ അമ്പിയ നബിയുള്ളാ..
റഹ്മത്ത് ആലം റു സുലുള്ളാ...
അശ്റഫു ഹൽഖ ഹബീബുള്ളാ... യാ റസൂലെ സല്ലള്ളാ....!
( അഹദിൻ തിരു നിധി യല്ലേ ... ആരംബ ക്കനിയല്ലേ.....
ആധി നിറഞ്ഞ മനസ്സിൽ ആനന്ദം നബിയല്ലേ .
അമ്പിയലോകം വാഴും നായകരാ നൂറല്ലേ.....
ആദിചരാചരമെല്ലാം
ആ ഗുരു കാരണമല്ലേ...!!)
ഇലാഹിന്റെ ഇഷ്ട്ടക്കനിയാം നബി...
ഇരുലോക രാജാധി രാജാ നബി...!!
ഇൻസ് ജിന്നും മലക്കിനും നേതാ നബി.... ഈ പ്രപഞ്ചത്തിനാകെയും കരുണാ നിധി...!!
(അഹദിൻ തിരുനിധി )
മധുരം നിന്നനുരാഗം ഇനി
മഹ് ബൂബരാകണം...
മഹ്മൂദിൻ മൊഴിലോകം
മനസ്സകമിൽ ചേരണം.......
എകിയതൊക്കെ എടുക്കേണം..
ഏകനിലാഹി ലടുക്കേണം..
ഏറെ വാഴ്ത്തപ്പെട്ട ഹബീബിൽ ഏറ്റം ഹുബ്ബ് ചൊരിക്കേണം....
കളവും ദുരയും വെടിയേണം... കപടത പാടെ വെറുക്കേണം
കാമിലായ വിധേയത്വം നാം ഖാലിഖിനോട് പുലർത്തേണം...!!
ചെറിയവരിൽ കൃപ ചൊരിയേണം
വലിയവരെ വന്ദിക്കേണം... തിന്മക്കെതിരെ തടയണ തീർത്തൊരു താരം പോലെ
തിളങ്ങേണം...!
നിൻ കനിവുള്ള കരങ്ങൾ പാരിന്നൊരു പെരു കരുണാ
വരണമൊരുക്കേണം...!!
ഗുരു തിരു നൂറിൻ മഹാ ചര്യയിൽ ദൂര
വിദൂരം പെരുമ
പരക്കേണം..!!!
( അമ്പിയ ലോകം വാഴും... നായകരാ നൂറല്ലേ.... ആദി ചരാചരമെല്ലാം.... ആ ഗുരു കാരണമല്ലേ.....)