ത്വാഹാ റസൂലൊളിവേ_ thoha rasoolullave_

 ത്വാഹാ റസൂലൊളിവേ...

താമര പൂമുഖം കാണുവാൻ...(2)

തൗഫീഖ് തന്നെന്നെ സൗഭാഗ്യമാലെന്റെ

സൗരഭ്യ നൂറിനെ കാണുവാൻ...(2)


  (ത്വാഹാ റസൂലൊളിവേ...)


ആ മഹാ ജേതാവ് വന്നുള്ള കാലത്ത്...

ആ പുണ്യ രാജ്യത്ത് ഞങ്ങൾ ജനിച്ചില്ല...

ഹഖിന്റെ രക്ഷക്കായ് പോരാടി വീണുള്ള

ബദ്റിന്റെ ഉഹ്ദിന്റെ ത്യാഗം അറിഞ്ഞില്ല...

എന്നാലും ഇശ്ഖിന്റെ ചാരുത അൽപ്പവും...(2)

ചോരാതെ ഹൃദയത്തിൽ ചേർത്തൊരുമ്മത്തി ഞാൻ...


  (ത്വാഹാ റസൂലൊളിവേ...)


പതിവായി മെഹബൂബിൻ റൗളയിലേക്കെന്റെ

ഹദിയ യായ് സ്വലവാത്തും തസ്ലീമും കൊണ്ട്...

മതിമാൻ വസിക്കുന്ന ത്വയ്ബയിലേക്കെന്റെ മധുരാങ്കിതം മദ്ഹിൻ മണി നാദമുണ്ട്...

കരുണാധനൻ നബി ഗുരുവേ കരം നീട്ടി...(2)

കവി എന്റെ അഭിലാഷം വീട്ടി ഗുണം ചെയ്യ്...

Post a Comment

Previous Post Next Post