യാസീൻ കുളിരേ... ഒളി ഹാശിം കതിരേ_ yaseen kulire

 യാസീൻ കുളിരേ... ഒളി ഹാശിം കതിരേ...(2)

നോവാറ്റിയ പൂവേ... നൂറാറ്റലെൻ ജീവേ...

വേവിൽ ഉരുകുന്നേ... വേഗം വരു പൊന്നേ...

വാളോങ്ങിയ വീറോദിയ വീരർ പുണർന്നോരേ...

വാഴ്ത്തി അവർ നൂറേ...

റസൂലേ.... ഹബീബേ....

റസൂലെ റസൂലെ നിലാവിൻ സുഖമേ...

മദീനാ വഴികൾ നനയ്ക്കും മിഴികൾ...


  (യാസീൻ കുളിരേ...)


ആ പുഞ്ചിരി കാണാൻ

പകലോനും തലതാഴ്ത്തി...

ആ മൊഞ്ചിൽ കൂടാൻ

പകൽ രാവിൽ മിഴി വീഴ്ത്തി...

അങ്ങോദിയ സ്നേഹാദര

വാക്കെന്തൊരു പൊലിവ്...

അന്നേറ്റിയ മോഹാമ്യത

സ്വഹബെന്തൊരു അലിവ്...

ആരോമൽ പൂവേ

എന്നകതാരിൽ വായോ...(2)

അഖില മടങ്ങുന്ന അകമെൻ ഹബീബ്....

അതിലുമഴകുള്ള പവിഴം നസീബ്...

യാ ബഷീറു യാ നദീറു 

യാ ഇമാമൽ ഖിബ്ലതയ്ൻ...

യാ കരീമൽ വാലിദയ്ൻ...(2)

റസൂലേ.... ഹബീബേ....

റസൂലെ റസൂലെ നിലാവിൻ സുഖമേ...

മദീനാ വഴികൾ നനയ്ക്കും മിഴികൾ...


  (യാസീൻ കുളിരേ...)


ഈ നെഞ്ചിലെ താളം

മഅശൂഖിൻ സ്വര നാദം...

ഈ കെഞ്ചലിൻ ഈണം

മൺ കൂട്ടിൽ സുഖ വാസം...

ആ കണ്ണിലെ നൂറ്

എന്തൊരു താരാട്ടിന് തണല്...

ആ ഉള്ളിലെ കനിവെന്തൊരു

തോരാ മഴ കുളിര്...

ആ പാദം പുൽകും

മണ്ണോരം ഞാൻ ചേരാ...(2)

അരുമ നബിയിൽ അജബിന്റെ ലോകം...

അഹദിലലിയുന്ന അഴകിന്റെ മേഘം...

യാ ഗിയാസി... യാ മലാദീ...

ഫി മുലിമ്മാത്തിൽ ഉമൂരി...

യാ വലിയ്യൽ ഹസനാത്തി...(2)

റസൂലേ.... ഹബീബേ....

റസൂലെ റസൂലെ നിലാവിൻ സുഖമേ...

മദീനാ വഴികൾ നനയ്ക്കും മിഴികൾ...

Post a Comment

Previous Post Next Post