സ്നേഹമാണെൻ നെഞ്ചകം
എൻ ഹാദിയായ റസൂല്...
മോഹമുണ്ടാ റൗളയിൽ
ചെന്നേറി പാടാൻ ശീല്...(2)
(സ്നേഹമാണെൻ...)
ഖേദമൂറും ഫുആദിയിൽ
തിരു സാന്ത്വനമാം പൂവ്...
കാദമേറെ കടന്നു ചേരാൻ
ചൊല്ലിടാനെൻ നോവ്...(2)
ശാന്തി പൂക്കും വാദിയിൽ
ഇവനെത്തിടാൻ പൂങ്കാവ്...
വെന്തുരുകും ഖൽബകം
കുളിരേകിടാൻ തുണയേക്...(2)
(സ്നേഹമാണെൻ...)
ദിക്കു സുരഭി പരക്കും
ത്വയ്‌ബ എത്തിടാനിവൻ തേടും...
ഹൃത്തിലെ ദുര വിത്തുകൾ
മായ്ക്കാനിവൻ കരം നീട്ടും...(2)
മക്കയിൽ മലരിട്ടുദിത്ത
റസൂലെ കാണാൻ മോഹം...
ഹഖവന്റെ തുണക്ക് വേണ്ടി
നെഞ്ചകം നിറ ദാഹം...(2)
(സ്നേഹമാണെൻ...)
ചാണു വിട്ടുയരത്തിൽ
അർക്കനുദിക്കും നാളതു നാളെ...
രക്ഷയറ്റു കരഞ്ഞു
ബാഷ്പക്കടലിൽ നീന്തിടും നീളെ...(2)
ഭിക്ഷകരാം ഞങ്ങളിൽ
ശഫാഅത്തരുളൂ നൂറേ...
ശിക്ഷ നീക്കി ഇവർക്ക്
മോക്ഷമരുളണം എൻ ബശീറേ...(2)