അൽ അമീനായ് വന്ന പൂവേ...
അത്ഭുത പ്രഭയാം നിലാവേ...
ആരിലും വീശുന്ന ത്വീബേ...
ആലമിന്റെ കാന്തി ജീവേ... (2)
എന്നും മിന്നും തെന്നലൊളിവെ മന്നാന്റെ-
ചൊങ്കിൽ വാഴും തിങ്കൾ സിറാജേ...(2)
(അൽ അമീനായ്...)
കാലമേകിയ പൂവനം...
ഖാത്തിമുന്നബി തേൻകണം...
ഖൽബിനുള്ളിലെ ഉള്ളകം...
ഖൽഖിലെ തിരു സാന്ത്വനം...(2)
അഷ്‌റഫുൽ മുമ്പരേ സയ്യിദരേ...
അഫ്‌ളലായ് ലെങ്കുന്ന കാമിലരേ...(2)
(അൽ അമീനായ്...)
കാത്തിരുന്നൂ തിങ്കളേ...
കണ്ടിടൂവാൻ തങ്ങളേ...
കണ്ണുകൾ തേങ്ങിയേ...
കാമിലോരേ കനിയണേ...(2)
അമ്പിയാ സയ്യിദീ ത്വാഹ നബീ...
അമ്പവൻ നൽകിയ സ്നേഹ നിധി...(2)
💥💥💥💥💥💥💥💥💥
It's nice Song
ReplyDelete