🔰
ഖൽബിലണഞ്ഞൂടെ ഹബീബെൻ
കനവിൽ വന്നൂടെ...
കരൾ പറിച്ചു തരാം
നസീബെ സ്വീകരിച്ചൂടെ...(2)
കാത്തു കിടക്കാം ഞാൻ
കനിയെ കനവിൽ വന്നൂടെ...
ഇന്നി രാവിൽ വന്നൂടെ...
എന്റെ ഖൽബിലണഞ്ഞൂടെ...
(ഖൽബിലണഞ്ഞൂടെ...)
മദീനാ മുനവ്വറ കനിവിൻ കലവറ...
മനസ്സിന്റെ ഉള്ളറ കൊതിക്കും മണിയറ...(2)
യാ സയ്യിദൽ വറാ മിസ്കും വ അമ്പറാ...
മുത്തേണം ജൗഹറ വിളിക്കൂ ഖൈറൽ വറാ...(2)
എന്റെ പ്രണയം അങ്ങോടാണ്
വൈകാതൊന്ന് വിളിച്ചിടണേ...
എന്നോടുള്ള പിണക്കം മാറ്റി
എൻ കരളിൽ കുളിരേകിടണേ...
(ഖൽബിലണഞ്ഞൂടെ...)
അരികിൽ അണയാൻ കൊതിച്ചു
ഞാനെന്നും പാടിയേ...
എൻ ഗീതം കേട്ട്
മുഹിബ്ബുകളെല്ലാം തേങ്ങീയേ...
ഞാൻ കോർത്ത ഇശ്ഖിൻ
വരികൾ ഖൽബകം ചേർത്തവർ...
പലരും മദീനയിലെത്തി
ഞാൻ മാത്രം ബാക്കിയായ്...
നബിയോരെ ഞാൻ തേങ്ങി
പാടി തളർന്നല്ലോ...
കിനാവിലെങ്കിലുമൊന്ന് വരൂ തിങ്കളേ...
കുളിരേകു തെന്നലെ...
ഖൈറുൽ വറാ ത്വാഹാ...
ഖൈറാം ഹബീബെ യാ...
ഇവനെന്നണയും ചാരെ തിരു നബിയേ...
എൻ മാനസപ്പൂവേ...
നോവെല്ലാം പാടിടാൻ വേദന തീർത്തിടാൻ...
വരണം മദീനയിലേക്ക് തിരുനബിയേ...
എൻ മാനസപ്പൂവേ...
മനസ്സിൽ മധുരിത രാഗം മദീനാ മദീനാ...
മെഹബൂബിൻ തിരു ഗേഹം മദീനാ മദീനാ...(2)
ഇശ്ഖിൻ നിലാ പെയ്തിറങ്ങും പുണ്യ മദീനാ...
ഇറയോനെ എന്റെ ആശ ധന്യ മദീനാ...(2)
മദീനാ.... മദീനാ.... മദീനാ.... മദീനാ....
അമ്പവനേകിയ ഇമ്പ കനിയേ...
ആഖിർ നബിയായ് വന്ന മധുവേ...(2)
മുജ്തബയായവരേ...
മുജ്തബയായവരേ നിധിയെ...
മുർതളയാ നബിയേ കനിയെ...
കനവിൽ വരാത്തതെന്തേ...
ത്വാഹാ നിലാവേ... യാസീൻ പൊലിവേ...
ഇശ്ഖിൻ മധു മലരേ ദൂതരേ...
ശൗഖിൻ നിറ ദീപമേ ആദിലേ...
നൂറായ് ഉദിത്തവരേ...
യാ റസൂലള്ളാഹ് യാ ഹബീബള്ളാഹ്...
ഖുദ്ബി അയ്ദീനാ യാ റസൂലള്ളാഹ്...
ഖല്ലത്ത് ഹീലത്തുനാ യാ റസൂലള്ളാഹ്...
അന്ത്യ ദൂതരെ കാലത്താ മണ്ണിൽ...
ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ...
ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ
ഒരുവനായിരുന്നെങ്കിൽ ഞാൻ...(2)
മഹ്മൂദിൻ തിരു പാദം ചുമ്പിച്ച
മണ്ണിൽ വാണീരുന്നെങ്കിൽ ഞാൻ...(2)
റൗളത്തുൽ ഫിർദൗസിലെ
ചെറു പ്രാണിയായിരുന്നെങ്കിൽ ഞാൻ...(2)
മർഹബാ യാ നൂറ അയ്നി...
മർഹബാ അള്ളാഹ് മർഹബാ...
മർഹബാ ജദ്ധൽ ഹുസൈനി
യാ റസൂലള്ളാഹ് മർഹബാ...
മദീനയെന്നാരോ ചൊന്നാൽ
അറിയാതെന്റെ ഖൽബ് പിടച്ചു...
മണി മുത്തിൻ നാമം കേട്ടാൽ
മോഹം ചൂടി സ്വലാത്തുമുരത്തു...
മദ്ഹുകൾ പാടിപ്പാടി മദിച്ചു
സുഖിച്ചു നിനച്ചു കിടന്നു...
മനസ്സിന്റെയുള്ളിൽ പൂവിൻ മൊഴികൾ
അണയാതാടി നിറഞ്ഞു...
ഹയാത്തുക്ക ഖൈറുല്ലനാ...
മമാത്തുക്ക ഖൈറുല്ലനാ...
ഹയാത്തുക്ക ഖൈറുല്ലനാ ഹബീബി...
മമാത്തുക്ക ഖൈറുല്ലനാ...
ഞാൻ പാപം ചെയ്ത നേരം വിതുമ്പി നബി...
ഞാൻ നന്മയിലേറാനായി കരഞ്ഞ നിധി...
പാപം പൊറുത്ത് മദീനയിൽ വിളിക്കുകില്ലേ...
പാവന പാദം മുത്താൻ വിധിക്കുകില്ലേ...
സ്വർഗമാണ് ഖൈറെന്നറിയാം എങ്കിലും
എനിക്കിഷ്ടം മദീനയാണേ...
ജന്നത്താണ് സുറൂറെന്നറിയാം എങ്കിലും
എനിക്കിഷ്ടം ത്വയ്ബയാണേ...
സുവർഗ്ഗമാ റാഹത്തെന്നറിയാം എന്നാലും
എന്റെ മോഹം റൗളയാണേ...
കരയുന്ന ഖൽബാലൊരു നാൾ
പുണ്യ മദീനയിൽ വന്നിടണം...
പിടക്കുന്ന കരളിൻ നോവുകൾ
അന്നെൻ പൂവിൽ ചൊല്ലിടണം...
തുടിക്കുന്ന മോഹത്താളുകൾ
ഇശലായ് ഒന്ന് പറഞ്ഞിടണം...
തളിർത്തെന്റെ കനവിൽ കുളിരായ്
തിങ്കൾ ഹബീബിനെ കണ്ടിടണം...