ആലം ആകെയും ഹാദി മുനീറെ_ Alam Akeyum Hadhi Muneere


 



ആലം ആകെയും ഹാദി മുനീറെ...

ആദരം കൊണ്ട സുറൂറെ...

ആരിലും കൗതുകമേകിയ

കാരുണ്യ പൊൻ ഖമറെ...(2)

മധുരം മഹിയിൽ മത ബോധകരെ...(2)

അക നിറമാത്മ ബോധം പറഞ്ഞവരെ...

അലിഫിൻ പ്രഭാ മീമുണർന്നവരെ...

അതി നീച ലോകം നിശാ ദീനായവരെ...

അള്ളാഹുവിന്റെ റസൂലെ...

നല്ല സുകൃത സബീലെ...

എല്ലാ ഗുണത്തിൻ ചേലേ...

ചൊല്ലാം സലാമവരാലെ...


  (ആലം ആകെയും...)


അരുൾ സത്യ വേദം...

അതിൽ കോർത്ത ജീവിതം...(2)

അതി മികവ് കവിയുമാ

നേരിലേറിടാനായിരങ്ങൾ വന്നെത്തി...

അലിവാലെ വഴുതിടും കരമിൽ തഴുകിയും

സ്നേഹ സുന്ദരമാ കീർത്തി...

ത്വാഹാ... ആ....

ത്വാഹാ നബിയഖിലം വരവേറ്റ നാമമേ...

താജാ സുഖ സരണി ഒളിവായ താരമെ...

അമ്പർ സുഗന്ധം അമ്പിയ രാജ സയ്യിദീ...(2)

അർത്ഥമതുത്തമ സത്യ സ്വിറാത്തിൻ

മുത്തെ നബി...(2)


  (ആലം ആകെയും...)


വാഹനം ബുറാഖിൽ വാനമേഴുമേറി...(2)

പരനഹദിനഴക് മിഴി കൊണ്ട സ്വാഹിബുൽ-

മിഅറാജി പുകൾ തേൻ കണമെ...

വരമന്ന് മൊഞ്ചിലായഞ്ച് വഖ്തുകൾ

അജബിലറിഞ്ഞ പ്രയാണമെ...

നൂറെ.... നൂറെ....

നൂറെ നബി മലരെ മഹ്ബൂബ് തിങ്കളെ...

റൂഹേ അർവാഹിൽ കണമായ പൊൻ പൂവെ...

ഇഷ്ഖിൻ വഴിയെ... ഇതളിടുമീ ഇശൽ മഴയെ...(2)

അർത്ഥമതുത്തമ സത്യ സ്വിറാത്തിൻ

മുത്തെ നബി...(2)


Post a Comment

Previous Post Next Post