തിരു ത്വാഹാ റസൂലിനെ പ്രണയിച്ചു പ്രണയിച്ചു
ഒരു ചെല്ലക്കിളി വിങ്ങി വിതുമ്പി പാടി...
പ്രേമ പിരിശത്താൽ മനം നീറി കരഞ്ഞു പാടി...
ഇശ്ഖിന്റെ ബഹ്റായ റസൂലുള്ളാഹ് പിരിഞ്ഞു പോയ്
വിഷാദത്തിൻ ഇശല് മൂളി കരള് പൊട്ടി...
എന്റെ വ്യഥ ചൊല്ലാൻ ഇനിയാരീ ഉലകിൽ ബാക്കി...(2)
(തിരു ത്വാഹാ റസൂലിനെ...)
സദാ ചേലിൽ ചിരി ചിന്തും നിലാവിന്നു കരയുന്നു
മുഴു താര ഗണങ്ങളും വിലപിക്കുന്നു...(2)
ഇളം തെന്നൽ കരയുന്നു ഇനിയാരെ തഴുകും ഞാൻ
മലർമേനി മണത്തെന്റെ കൊതി തീർന്നില്ല...(2)
(തിരു ത്വാഹാ റസൂലിനെ...)
പുലരി തൻ അലങ്കാര മലരായ മലരെല്ലാം
മണം വീശാതകം നൊന്ത് മിഴി പൂട്ടുന്നു...(2)
പ്രപഞ്ചത്തെ വെളിച്ചത്തിൻ ഉടയാട അണിയിക്കും
ഒളി ശംസും ഇരുളിന്റെ ലിബാസിൽ മൂടി...(2)