ഗജ വർഷത്തിൽ ഇരുണ്ട
യുഗത്തിൽ താരക വരവും...
കണ്ടു ഖുറൈശി ഗോത്ര മേട്ടിൽ
സ്നേഹ സംഗമവും...(2)
അടങ്ങാത്ത സ്നേഹ സുമൂഹനാ ചന്ദ്രിക വദനം...
അമർഷത്തെ അന്നതടക്കി അമ്പിയ വചനം...
നിലക്കാത്ത സ്‌നേഹ സല്ലാപത്തിൻ തേൻ കണം...
(ഗജ വർഷത്തിൽ...)
അന്നാളിൽ മക്കമുഴുക്കെ അക്ഞ്ഞതയാട്ടം...
അന്നു പിറന്നത് പെൺകുഞ്ഞായാൽ
കുഴിച്ചിടും ദേഹം...(2)
പിടക്കാത്ത ഖൽബ് കഴുകാൻ മുത്തിൻ ആഗമനം...
അടുപ്പിച്ചു ഈമാനേറ്റം ഒരുവനോട്...
അഹദോൻ കനിവാൽ സ്വരമിലാ
മീമിൻ മധുരം മധുരം മധുരം...
(ഗജ വർഷത്തിൽ...)
പഞ്ചാമൃത മൊഞ്ചാണഞ്ചിത പിഞ്ചോമന വദനം...
പലരും അന്നേറ്റു വിളിച്ചു അൽ അമീൻ സദതം...(2)
പുകൾ മക്ക പന്തലിച്ചു തിരു നന്മകൾ...
തിരുത്തില്ല ആക്ഞ്ഞാനത്തിൻ മണി മുത്തുകൾ...
അഹദോൻ കനിവാൽ സ്വരമിലാ
മീമിൻ മധുരം മധുരം മധുരം...