ഹുദാവിൽ സദാ തേൻ മൊഴി...(2)
അനുരാഗത്തിൻ അഴകെങ്ങും സാരങ്ങളായ്...
രാഗത്തിൻ അഴകെങ്ങും സാരങ്ങളായ്...
അരികെ പുണരാനാ കരം സദാ...
പുലരും പൊലിവാണോ സ്വരം സദാ...
ഈമാൻ പൂക്കും പുതുവഴിയായ്...
പൊരുളേകി പുണ്യം നുകരാൻ ഇരു ലോക ജേതാ... താജാ ഹബീബീ... ത്വാഹാ ത്വബീബീ...(2)
(ഹുദാവിൽ സദാ...)
ഏകാന്തമായ് ഹിറ തേടി പാരിൽ ധ്വജാ...
എന്നാളുമാ മൊഴി നേടി നേരിൻ നജാ...
ഏകീ സലാമാ ആ....
സായൂജ്യം സാഫല്യം ചൂടി കൂടാ
തിരുജയമേകി ത്വാഹാ
തിരുമൊഴി മുഅജിസത്തനവധിയേകീ...
നിശാവെട്ടമന്ന് പിളർന്നില്ലേ...
നിലയ്ക്കാത്തൊരിശ്ഖ് പരന്നില്ലേ...
താജാ ഹബീബീ... ത്വാഹാ ത്വബീബീ...(2)
(ഹുദാവിൽ സദാ...)
ആദ്യാന്ത്യമായ് നിധിയേകി ദീനിൽ പ്രഭാ...
ആനന്ദമാ വിധി പൂകി ഖൈറിൻ സഭാ...
പാകീ റസൂലാ ആ....
സൗഭാഗ്യം സന്മാർഗം പാടി കൂടാനരുമയിലോതി
രാജാ പ്രജ പ്രഭ കലിമയിലതി സുഖമൂട്ടി...
സുര സ്വർഗമേകിയ നബി നല്ലാ...
സുകൃതങ്ങളേകിയതാം മുല്ലാ...
താജാ ഹബീബീ... ത്വാഹാ ത്വബീബീ...(2)