ജമാൽ നബി... കാമിൽ ജന്നത്തിലും...
രാജാ... ഖ്വാജാ റസൂൽ...
അറ്ഷിലും തെളിവായ രത്നമേ...
അർഹമു റാഹിമിൻ.... തങ്കമേ....
തങ്കമേ എങ്കളിൽ
വീസുവോ തെൻറലായ്...(2)
തെൻറലായ് സ്വാസമിൽ
സൗഖ്യ സംഗീതമായ്...(2)
തേരിൽ വന്താർ നബി
ഇദയ സായൂജ്യമായ്...
(തങ്കമേ എങ്കളിൽ...)
പ്രേമാർദ്ര കവി തൂലികയാൽ
കോർത്ത മാലകൾ...(2)
പ്രേമിക്കുന്നോർക്ക് പ്രേമ നായകന്റെ
ശീലുകൾ... ആ.... ആ....
പ്രേമിക്കുന്നോർക്ക് പ്രേമ നായകന്റെ ശീലുകൾ...
പാതിരാ മാനമിൽ പാറിടും പക്ഷികൾ...
പാടിടും ഗാനം ത്വാഹാ റസൂലിൻ പുകൾ...
(തങ്കമേ എങ്കളിൽ...)
സുന്ദിരപ്പതീ മദീന വാസ രാജരെ...
സൂക്ത സാരമോതി ചിത്തം വാർത്ത ദൂതരെ...
സിത്ത സത്തുകൾ മൊഷിന്ത സത്യ സാരസേ...
സത്തം പാരിനേകിയതോ നിത്യ തേജസേ...(2)
സുകൃത സമൃദ സദസ്സത്...
സുവന ശ്രവണ സമമത്...(2)
ശകലമകല മൃദുലപ്രദലം...
സുവന ബലദ് പ്രതിഫലം...(2)
സലാം... സലാമാ സലാമാ...
സത്സരണി സലാമാ...
അലാമാ അലാമാ...
ഫത്ഹിലെ അലാമാ...
ഫത്ഹിലെ അലാമാ...
ആ ആ ആ....
ചെമ്മലർ നബി തൃക്കല്യാണം...
ചൊങ്കിൽ ലെങ്കി സ്വർഗസ്ഥാനം...
ചേലിലാസിയ മറിയം ബീവി
ചേർന്നിരുന്നു കനക കുർസിൽ...(2)
മധുര സിത്താറുമായി
ദാവൂദർ നബി ഇശലുകളായ്...
നൂറേ തേനാറെ നബിയിൽ മംഗലമേ...(2)
അമ്പിയ അംലാക്കുകളും മേളിക്കും കല്യാണം...
അമ്പറിന്നാറിൻ ചേലായ്...(2)
മംഗളമോദി മർഹബ പാടി... ആ ആ ആ...(2)