സ്വലാത്തുള്ളാ സലാമുളളാ_ swalathulla swalamulla _ mashup _ nonstop

 

സ്വലാത്തുള്ളാ സലാമുളളാ

അലാ ത്വാഹാ റസൂലില്ലാഹ്...

സ്വലാത്തുള്ളാ സലാമുള്ളാ

അലാ യാസീൻ ഹബീബില്ലാഹ്...


ഇശലിൻ വരികൾ കോർത്തു

ഞാനിന്ന് പാടാം മദ്ഹുകൾ...

ഇറയോൻ ഹബീബരെ ഓർത്തു

ഞാനിന്ന് പാടാം പുകളുകൾ...

കനിവിൻ ബഹർ തിരു രാജാ...

ഖൈറിൻ ഗുണമണി താജാ... (2)

വിധി നൽകണേ തുണ നൽകണേ...

കൈകുമ്പിൾ നീട്ടി ഞാൻ

സവിതം ചെന്നിടാൻ...

          (സ്വലാത്തുള്ള..)


അമ്പരത്തമ്പിളി ചേലഴകൊത്തൊരു

തിങ്കൾ മൊഞ്ചില്....

അമ്പിയ താജൊളിവായ്

ഉദിത്തൊരു തിങ്കൾ രാവില്....

അഖില ജഗത്തിൻ വിത്തായ്

ആമിന ബീവിക്കാറ്റല്...

തോനെ മലക്കുകളൊക്കെയും

റബ്ബിൽ ശുക്റായ് വാനില്....

കനിവിൻ ബഹർ തിരു രാജാ....

ഖൈറിൻ ഗുണമണി താജാ....(2)


വിധി നൽകണേ തുണ നൽകണേ...

കൈകുമ്പിൾ നീട്ടി ഞാൻ

സവിതം ചെന്നിടാൻ...

       (സ്വലാത്ത)

ത്വയ്ബ മദീനത്തെത്താനെന്നും

കൊതിയായ് ഖൽബില്...

ത്വാഹ റസൂലിൻ റൗള

ശരീഫ് കാണാൻ വെമ്പല്...

ത്വാഖത്തേക് റബ്ബുറഹീമേ

അടിയാറെന്നില്...

പൂരിത നൂറിൻ ഹുബ്ബ്

ചൊരിക്ക് എന്നും ഖൽബില്...

കനിവിൻ ബഹർ തിരു രാജാ....

ഖൈറിൻ ഗുണമണി താജാ....

വിധി നൽകണേ തുണ നൽകണേ...

കൈകുമ്പിൾ നീട്ടി ഞാൻ

സവിതം ചെന്നിടാൻ...


🔰

ഖൽബിലണഞ്ഞൂടെ ഹബീബെൻ

കനവിൽ വന്നൂടെ...

കരൾ പറിച്ചു തരാം

നസീബെ സ്വീകരിച്ചൂടെ...(2)

കാത്തു കിടക്കാം ഞാൻ

കനിയെ കനവിൽ വന്നൂടെ...

ഇന്നി രാവിൽ വന്നൂടെ...

എന്റെ ഖൽബിലണഞ്ഞൂടെ...


(ഖൽബിലണഞ്ഞൂടെ...)


മദീന മുനവ്വറ കനിവിൻ കലവറ...

മനസ്സിന്റെ ഉള്ളറ.. കൊതിക്കും മണിയറ...

യാ സയ്യിദൽ വറാ മിസ്കും വ അമ്പറാ...

മുത്തേണം ജൗഹറ വിളിക്കൂ

ഖൈറൽ വറാ...(2)

എന്റെ പ്രണയം അങ്ങോടാണ് വൈകാതൊന്ന് വിളിച്ചിടണേ...

എന്നോടുള്ള പിണക്കം മാറ്റി

എൻ കരളിൽ കുളിരേകിടണേ...


(ഖൽബിലണഞ്ഞൂടെ...)


പുന്നാര പൂമുഖം കണ്ടവരെല്ലാരും

നേടിവച്ചല്ലോ ഭാഗ്യം ഞാനെന്തൊരു ശൂന്യൻ...

എത്ര കാലം പിന്നിട്ടു എന്റെ ഈ ജീവിതം...

ഒന്നാമുഖം കാണാൻ ഇല്ല നിയോഗം...(2)

എന്റനുരാഗം ഇശൽ മഴയായി റൗളയിൽ കേൾക്കാറുണ്ടല്ലോ...

എന്നിട്ടെന്തേ എന്നെ വിളിക്കാൻ ഇനിയും വൈകിച്ചീടുന്നു...

(ഖൽബിലണഞ്ഞൂടെ...)


മദീനാ മുനവ്വറ മെഹബൂബിൻ ഗേഹം...

മനസ്സിൻ മലർ തോപ്പിൽ മദീനത്തെ മോഹം...

ആ മരുഭൂമിയിൽ ചുണ്ടൊന്നു വെക്കുവാൻ...

മനസ്സിൽ മുറാതോടെ കഴിയും വിളിക്കില്ലേ...(2)

എന്റെ പ്രണയം അങ്ങോടാണ് വൈകാതൊന്ന് വിളിച്ചിടണേ...

എന്നോടുള്ള പിണക്കം മാറ്റി എൻ കരളിൽ കുളിരേകിടണേ..



🔰

ആമിനാ ബീവി തൻ ആരംഭമേ..

ആലങ്ങൾക്കാകെ അനുഗ്രഹമേ.. (2)

എല്ലാം തികഞ്ഞൊരു മുത്തല്ലോ..

ഇരുലോകം വാഴ്ത്തിടുമില്ലല്ലോ.....

മുത്ത് മുഹമ്മദ് നൂറുള്ളാഹ്..

മുസ്ഥഫ തങ്ങളിൽ സ്വല്ലള്ളാഹ്.. ( 2 )

(ആമിന..)

ഇരുളിൽ തിരി നീട്ടി വന്നു റസൂലുള്ളാഹ്..

ഇസ്ലാമിന്റെ പൂർണ്ണത കാട്ടീ ഖലീലുള്ളാഹ്..

കലിമാഷഹാദത്തിൻ ഖമറായ് ശഫീഉള്ളാഹ്..

കദിർലങ്കും തൗഹീദിൻ പുണ്യ സിറാജല്ലോ...

കാലം കടഞ്ഞൊരു മുത്തല്ലോ...........

കാരുണ്യത്തിൻ തിരു സത്തല്ലോ....

ഹാഷിമിലായുദിത്ത നൂറുള്ളാഹ്..

അമ്പിയ രാജരിൽ സ്വല്ലള്ളാഹ്.... ( 2 )

(ആമിന...)

നേരിന്റെ നേരായി മഹിയിൽ പുകഴ്വാരാം...

പാരിന്റെ പുണ്യമായ് പാപം വെടിഞ്ഞാരാം..

പൊരിമണൽ കാട്ടിൽ കുളിരായ് മൊളിക്കോരാം..

പിരിഷത്തിൽ ഖൽബിനെ ഓർത്ത് ജയിത്തോരാം...

എല്ലാം തികഞ്ഞാരലീവല്ലോ...

ഖല്ലാക്കുടയോൻ ഹബീബല്ലോ.

ഖറുൽ ബഷറായ നബിയുള്ളാഹ്..

ഖാതിം നബിയിൽ സലാം ചൊല്ലാം.... ( 2 )

(ആമിന...)


🔰

നീല നിലാവിൻ അമ്പിളി വാനിൽ

ലെങ്കിയ നേരത്ത്...

പാലകനാകും റബ്ബിനെ ഞങ്ങൾ

വാഴ്ത്തിയ നേരത്ത്...

അജബാണ് റാഹത്ത്...

അതിലിന്ന് ഹാജത്ത്...(2)

ഇനി വാക്കുകളിൽ നിറ ഹംദ്

മൊഴിഞ്ഞിത വന്നിത ചാരത്ത്...

മാനസ വീഥികൾ ഒത്തൊരുമിച്ചിതാ

സ്നേഹ നിലാവത്ത്...(2)

یا رحمان ارحمنا كل حال...

حبي الله الله الله ماشاء الله الله الله...

يسلام يسلام بحماك يا الله...(2)


(നീല നിലാവിൻ...)


അഞ്ചിത വർണ്ണം ചൂടി ശോഭിതം മാനത്ത്... പുഞ്ചിരിമുല്ലകളാടി സാഗരം താഴത്ത്...(2)

അജബാണ് റാഹത്ത്...

അതിലിന്ന് ഹാജത്ത്...(2)

ഇനി വാക്കുകളിൽ നിറ ഹംദ്

മൊഴിഞ്ഞിത വന്നിത ചാരത്ത്...

മാനസ വീഥികൾ ഒത്തൊരുമിച്ചിതാ

സ്നേഹ നിലാവത്ത്...(2)

یا رحمان ارحمنا كل حال...

حبي الله الله الله ماشاء الله الله الله...

يسلام يسلام بحماك يا الله...(2)


(നീല നിലാവിൻ...)


താരകലോകം വാഴ്ത്തി പാടുമൊരാജത്ത്...

തക്ബീറിൻ ധ്വനി പാടി പറവകളോരത്ത്...(2)

അജബാണ് റാഹത്ത്

അതിലിന്ന് ഹാജത്ത്...(2)

ഇനി വാക്കുകളിൽ നിറ ഹംദ്

മൊഴിഞ്ഞിത വന്നിത ചാരത്ത്..

മാനസ വീഥികൾ ഒത്തൊരുമിച്ചിതാ

സ്നേഹ നിലാവത്ത്...(2)

یا رحمان ارحمنا كل حال...

حبي الله الله الله ماشاء الله الله الله...

يسلام يسلام بحماك يا الله...(2)

Post a Comment

Previous Post Next Post