തിരു മദദായ് സുഖ സ്വർഗമതേകള്ളാഹ്..... (2)
കൺമണിയമ്മു റസൂലില്ലാഹ്ﷺ
മകനുൺമയറിഞ്ഞ മഖാ ഫില്ലാഹ്
നന്മ നിറഞ്ഞലി അസദുള്ളാ
പുകളൻഹുരയുന്നിതാ റളിയള്ളാഹ്.... (2)
ഗുരു അമ്പിയാ രാജ നിലാവ്ﷺ
ഇരു ലോക ജയാർജ്ജിത ജീവ്...... (2)
അതിരറ്റ് പെരുത്ത് മുതിർത്തലിയാരിൽ എന്നും റളിയള്ളാഹ്.......
(തിരു മദദായ് )4
(കൺ മണി )
സന്മനതാരിലാതൃ പത്തിൽ വിത്തുകൾ നാഥൻ മുളപ്പിച്ച്...
ചിന്മയ നുറോളിയസ്റാറിൽ മുത്തുകൾ ഉള്ളിലൊളിപിച്ച്..
ബാഹ്യം പോലുള്ളും സുഭഗശമായില് കൊണ്ട് രസിപ്പിച്ച്..
ബാല്യം തൊട്ടാത്മീയതയുടെ ലോകത്തേക്ക് വിളിപിച്ച്
അസദുള്ളാഹ്..... റളിയള്ളാഹ്.. പുകളുകൾ ഓതുകയായ്.... (2)
തിരു നബിﷺഗുരുവുടെ കനിമകളുടെ സൗജിൻ റളിയള്ളാഹ്...
(തിരു മദദായ് )4
ഉയിര് മറന്നടരാടി ബദുറുഹ്ദാകെ വിറപ്പിച്ച്
ഉലക നിലാവ് അരിമുല്ല പൂവിൽ ഖൽബ് സമർപ്പിച്ച്...
ദുൽദുൽ പോലും അലിയാരെ ഉള്ള് തുറന്നിത സ്നേഹിച്ച്
സൽസൽ പട നേരത്തും കരുണശരങ്ങൾ പ്രയോഗിച്ച്
വലിയുള്ളാഹ്... റളിയള്ളാഹ്... മദ്ഹുകൾ ഓതുകയായ്... (2)
ഖൈറിൻ കൊടി പിടിച്ച്.. ഖൈബർ പട ജയിച്ച്..
ദുൽഫുക്കറും ജ്വലിച്ച്.. ഉൽബുത്ത ദീൻ ഭരിച്ച്...
ജന്മി ഖുറൈശി സന്മ ദിരാശി വെണ്ണില ശോഭിതര്...
അമ്മബുത്വാലിബിൻ നന്മ നിറഞ്ഞൊരു കൺമണിയാം സുതര്
(തിരു മദദായ് )4
ധീരതയിൽ അതിരില്ല വീര ചരിത്രം സ്ഥാപിച്ച്
കൂരിരുളും ഭേദിക്കും കാമിലരിൽ ഫലം പ്രാഭിച്ച്
അഹ്ൽബൈത്ത് പൂന്തോപ്പിൽ അബ് വായ് ദീന് നിയോകിച്ച്
അകലം തീർത്ത് അള്ളാവിൽ അരികിൽ രൂഹവർ നേദിച്ച്
അസദുള്ളാഹ്... റളിയള്ളാഹ്.. തിരു പുകളോതുകയായ്... (2)
അറിവ് എന്ന നഗരത്തിൽ പഠിപ്പുരാ ഇവിടത്തിൽ അന്ഹു റളിയള്ളാഹ്...
(തിരു മദദായ് )4
(കൺ മണി )
(ഗുരു )
(തിരു മ
﷽
