വസന്തം വന്നു ചേരുന്നു _ Vasantham Vanni Cherunnu _ Thoha Thangal Song _ Madh Song Lyrics



വസന്തം വന്നു ചേരുന്നു
റബീഉൽ അവ്വലാകുന്നു
പ്രപഞ്ചം പൂത്തു നിൽക്കുന്നു
ഹബീബിൻ മാസമാകുന്നു- 2

ജഗത്തിൽ കോടി ഗോളങ്ങൾ
ഭൂമി നോക്കി നിൽക്കുന്നു
വിണ്ണിൽ നിന്നും മലക്കുകളാകെ
മണ്ണിൽ വന്ന് ചേരുന്നു - 2

വിരിയാൻ പൂവുകൾ നന്നായ്
റബീഉം കാത്തു നിൽക്കുന്നു
റബീഉ വിരിഞ്ഞുവെന്നായാൽ
സുഗന്ധം പാരിൽ നിറയുന്നു
                           വസന്തം

مرحبا. مرحبا   مرحبا يا نور عيني
مرحبا  مرحبا  مرحبا  جد الحسين
مرحبا مرحبا مرحبا اهلا و سهلا
مرحبا مرحبا مرحبا يا خير داع

വെളിച്ചം തൂകിടാൻ നിറമുള്ളതെല്ലാം
വെമ്പൽ കൊള്ളുന്നു
പ്രകാശത്തിൻ്റെ മേലെ
പ്രകാശമായവരെ കൊതിക്കുന്നു (2)
മനസ്സും മണ്ണുമൊന്നാകെ
സ്വലാത്തിൽ ലങ്കിമറിയുന്നു
മദ്ഹിന് പൊലിമ നൽകാനായ്
ത്വരങ്ങൾ സജ്ജമാകുന്നു
                               ( വസന്തം)

انت شمس انت بدر انت نور فوق نور
انت إكسير و عال  انت مصباح  الصدور

റബീഇൻ നാളുകൾ ഈ
ഭൂമി ലോകം സ്വർഗ്ഗമാക്കുന്നു
മനുഷ്യകമിൽ വസന്തം
സ്നേഹപ്പെയ്ത്തിൽ വേദിയാകുന്നു (2)
മനുഷ്യൻ പാർക്കും ഭൂമികയിൽ
മദീന പ്രമേയമാകുന്നു
പ്രകൃതിയിൽ ജീവജാലങ്ങൾ
പ്രകീർത്തന കടല് തീർക്കുന്നു
(مرحبا........)

(വസന്തം)

Post a Comment

Previous Post Next Post