ത്വാഹാ റസൂലെന്റെ ഖൽബിൽ നിറഞ്ഞു _ THoha Rasoolende Qalbil


 


ത്വാഹാ റസൂലെന്റെ ഖൽബിൽ നിറഞ്ഞു...

എന്നാലും സ്നേഹസുഖം നേടീട്ടില്ലാ...

ത്വയ്ബാ മദീനത്തെ ചിത്രങ്ങൾ കണ്ടു 

അതല്ലാതെ ഞാനവിടെ പോയിട്ടില്ലാ...(2)

എല്ലാരും പറയുന്നു പുന്നാര നബിയൊന്ന് കനിയുകില്ലിരുലോകമിക ജീവിതം...

ഇല്ലാത്ത തെറ്റില്ല എല്ലാം നുണഞ്ഞിന്ന്

ദുനിയാവിലലയുന്ന ദുര ജീവിതം...

എന്നാലും അള്ളാഹുവിന്റെ റസൂലിന്റെ

കാരുണ്യം തേടുന്നു എന്റെ മനം....

എല്ലാത്തിനേക്കാളും പുന്നാര നബിയുള്ള

വലുതാണെന്നലറുന്ന സ്നേഹ മനം...

അള്ളാഹുവിന്റെ റസൂലേ...

അഖിലാണ്ഢ ലോക നേതാവേ...

അല്ലാമുൽ ഗൈബായ നൂറേ...

എല്ലാത്തിനേക്കാളും ഖൈറേ...(2)


   (ത്വാഹാ റസൂലെന്റെ...)


ഇതിഹാസ നൂറേ അറിഞ്ഞന്നു മുതലേ

ഞാൻ പാടിയും പറഞ്ഞു മാ സബീലിൽ നടന്നൂ...

ഇഹ്സാനിലേറിയുള്ള ശുഭ ജീവ സഫറിന്നായ്

തിരുമൊഴിയല്ലാതെയില്ല സത്യമറിഞ്ഞു...

ഇടറാതെ ഇന്നും ഞാൻ രാപകലിൽ ത്വയ്ബാവിൽ 

ഹൃദയം ചേർത്താഹ്ലാദമിൽ പാടിയലഞ്ഞു...(2)

ഇവനേകിടുന്ന മൗത്ത് തിരു നൂറിനായ് കാത്ത്

ഇനിയും ഞാൻ തിരു മദീനയോരം നടന്നു...

അള്ളാഹുവിന്റെ റസൂലേ...

അഖിലാണ്ഢ ലോക നേതാവേ...

അല്ലാമുൽ ഗൈബായ നൂറേ...

എല്ലാത്തിനേക്കാളും ഖൈറേ...(2)


   (ത്വാഹാ റസൂലെന്റെ...)


പടവാളെടുത്തു വന്ന പടുകൂറ്റ പർവ്വതങ്ങൾ

പടിവാതിലിൽ കാവൽ നിന്നത് കണ്ടൂ...

പരിഹാരമോതി വന്ന പരകോടി സൃഷ്ടികൾക്ക്

പകരം തേടാതെ പ്രതിവിധിയും ചൊന്നു...(2)

പതിനാല് നൂറ്റാണ്ടിൻ അകലേ നിന്നൊരു പാവം പരിപാവനക്കനിയിൽ കൈ നീട്ടുന്നൂ...

പരിപാവനക്കനിയിൽ കൈ നീട്ടുന്നൂ...

അള്ളാഹുവിന്റെ റസൂലേ...

അഖിലാണ്ഢ ലോക നേതാവേ...

അല്ലാമുൽ ഗൈബായ നൂറേ...

എല്ലാത്തിനേക്കാളും ഖൈറേ...(2)

Post a Comment

Previous Post Next Post