സ്നേഹാർദ്രമാമെന്റെ ഖൽബും പൊട്ടീ...
വേദന ചൊന്ന് ഞാനരികിലെത്തീ...
തെറ്റുകളേറെ ചെയ്തുള്ളൊരു പാപി..
ഏറ്റ് പറഞ്ഞിന്ന് നബിയിൽ തേടീ...
(സ്നേഹാർദ്രമാമെന്റെ...)
ഉമ്മത്തിനെയോർത്ത് കരഞ്ഞുള്ള നബിയല്ലേ...
ഉമ്മത്തീ ഉമ്മത്തീ എന്നന്ന് വിളിച്ചില്ലേ...
ഉരുകുമീ പാപീ തൻ വ്യഥയങ്ങ് കേൾക്കില്ലേ...
ഉലകിലിവൻ ചെയ്ത പാപം പൊറുക്കില്ലേ...
ഖൽബും വിങ്ങി... എന്നുടെ കരളും തേങ്ങി...
മുത്ത് റസൂലേ ആ കൈ തന്നിടുവാൻ ഞാൻ തേടീ...
(സ്നേഹാർദ്രമാമെന്റെ...)
ദൂതരെ അങ്ങുള്ള കാലത്തോ ഞാനില്ല...
ദൂരമിതേറെ എങ്കിലും കനവിൽ കണ്ടില്ല...
കാണുവാനായ് മാത്രം നന്മകളും ചെയ്തില്ല...
പാപികളാണേലും കാരുണ്യം തടയല്ല...
ത്വാഹാ നബിയേ... കനവിൽ വരുമോ നിധിയേ...
ആശ മനസ്സുള്ളിൽ ഏറുന്നു യാസീൻ നബിയേ...