അനേകമിൽ നിറഞ്ഞു നിൽക്കും
ഏകനാം അള്ളാഹു...
അപാരമീ പ്രപഞ്ച ശിൽപി
നാഥനാം അള്ളാഹു...
അഗാതമാം ഖൽബിലമർന്ന്
അനന്തനാണള്ളാഹു...
രിസാലത്തിൽ വിലായത്തിൽ
വിളങ്ങിയോൻ അള്ളാഹൂ...
രിസ്ഖിനാൽ രിളാ തരും
റസാഖ് നീ അള്ളാഹു...
ഇബാദത്തിൽ അലിയുകയെങ്കിൽ
ഹിദായത്തിൻ അമൃതേകുന്നു...
ഹറാമുകൾ തുരത്തിയാൽ
ഗുണം തരും അള്ളാഹു...
ഹലാലുകൾ നിരത്തിയാൽ
സുഖം തരും അള്ളാഹു...
അള്ളാഹൂ... അള്ളാഹു...
അള്ളാഹൂ... അള്ളാഹു...
തുഹെ രാജാ തൂഹെ മൗലാ
ജോ ഹുദാഹേ തൂ ഹിതൂ...
അള്ളാഹു... അള്ളാഹു...
അള്ളാഹു... അള്ളാഹു...
(അനേകമിൽ...)
താരകോടി സൗരയൂഥം അത്ഭുതം...
ആഴമേറും ആഴിയെന്തൊരു കൗതുകം...
നിന്റെ കലകൾ മനോഹരം...
നിത്യ മികവിൻ പ്രിയങ്കരം...
നീയൊരുക്കിയ വിശാല സൗദം
വർണ മോഹനമേ...
നിന്റെ കനിവിൻ ദയാ കടാക്ഷം
സർവ്വ സാന്ത്വനമേ...
ഒരു ബീജഗണത്തിൽ നിന്നും
എന്റെ ജന്മം തന്നു നീ...
ഒളിവാർന്ന മനുഷ്യ കുലത്തിൽ
സ്നേഹ വാസം തന്നു നീ...
ഇത് വെറും നശ്വരലോകം
ഇവിടെ അനേകം മോഹം...
അടിപതറാതെ ഇലാഹേ
അടിയന് നീ തുണ ഏക്...
അഹദേ അകമിൽ തഖ്‌വാ തരണേ...
ഇസ്തികാമത്തിനാൽ നീ ഇഖ്‌ലാസീടണേ...
അള്ളാഹൂ... അള്ളാഹു...
അള്ളാഹൂ... അള്ളാഹു...
തുഹെ രാജ തൂഹെ മൗലാ
ജോ ഹുദാഹേ തൂ ഹിതൂ...
അള്ളാഹു... അള്ളാഹു...
അള്ളാഹു... അള്ളാഹു...
(അനേകമിൽ...)
പാതയേറെ ഉണ്ട് പാരിൽ കാണണം...
പാപമുക്തമായ വഴിയും തേടണം...
കലിമ സാക്ഷി കരങ്ങളും...
കറകളഞ്ഞ കലങ്ങളും...
നേടി നല്ലൊരു സിറാത്വിലെത്താൻ
നാമൊരുങ്ങണം...
തേരിലേറി ഉലൂഹിയത്തും
നേരിൽ കാണണം...
ഉടലില്ലാ റബ്ബിൻ നൂറേ
മറയില്ലാതറിയണം...
ഉപകാരം തരുമാ ദീനേ
ഉലകെല്ലാം തിരയണം...
അഖില ചരാചര വാഴ്‌വിൽ
അധിപതി ആണവൻ അള്ളാഹ്...
നിസംശയ വിശ്വാസം...
നില നിന്നാൽ ആശ്വാസം...
അഹദേ അകമിൽ തഖ്‌വാ തരണേ...
ഇസ്തികാമത്തിനാൽ നീ ഇഖ്‌ലാസീടണേ ..
അള്ളാഹൂ... അള്ളാഹു...
അള്ളാഹൂ... അള്ളാഹു...
തുഹെ രാജ തൂഹെ മൗല
ജോ ഹുദാഹേ തൂ ഹിതൂ...
അള്ളാഹു... അള്ളാഹു...
അള്ളാഹു... അള്ളാഹു...