എത്ര സ്വലാത്തുകൾ ചൊല്ലിടേണം _ Etra Swalathukal


 




എത്ര സ്വലാത്തുകൾ ചൊല്ലിടേണം

തങ്ങളെന്നെ അറിഞ്ഞിടനായ് 

ഈ ജൻമം ഞാനത്രമേൽ പാപങ്ങൾ ചെയ്തോനാണെന്നാലും

പാടെ മറന്നിടാനായ്...

എന്നെങ്കിലും തിരു മണ്ണിലെത്താൻ

എന്ത് ചെയ്യും ഞാനീ കോലത്തിൽ...

എന്താണേലും മദ്ഹിൽ അലിഞ്ഞെന്നാൽ മതിയെ പറഞ്ഞെന്നാൽ നോക്കുമോ ഈ പാവത്തിൽ...


  (എത്ര സ്വലാത്തുകൾ...)


പലരുടെ കണ്ണിലും വിരുന്നു വന്ന കഥയുണ്ട്...

പധികനിലൊരു ദിനവും കണ്ടിടാത്ത വ്യഥയുണ്ട്...

ഇലകളൊഴിഞ്ഞോരീ മരത്തിനെന്തു നിറമുണ്ട്...

ഇട മുറിയാതെ പാപം ചെയ്തു തീർത്ത കറയുണ്ട്...

ഖൽബൊന്നടുപ്പിക്കേണം നീറും

കനലാറി തണുപ്പിക്കേണം...

മൗത്തിൻ മുന്നേ തിരു മുഖമത് വിരിയ്ണ

ചെറു പൂന്തോട്ടമായിടേണം...

ആവോളം ആ തേനും നുകർന്നിടേണം...


  (എത്ര സ്വാലത്തുകൾ...)


ഒഴുകിയ കണ്ണുനീരിതൊന്നുമങ്ങെയോർത്തല്ല...

പഴകിയ ഖൽബിലങ്ങ് നോക്കിടുന്ന പതിവില്ല...

എഴുതിയ വരികളൊന്നു പോലും റൗള കണ്ടില്ല...

തഴുകിയ കാറ്റിനൊന്നും ആ മദീന മണമില്ല...

കണ്ടാലകന്നിടല്ലേ ഈ പാവത്തെ കൂട്ടാൻ മറന്നിടല്ലേ...

മറന്നാലും മദ്ഹിലെ മലർ മധു മതി വരുവോളം കുടിക്കാമല്ലോ...

രാവേറെ തേനാറിൽ തുടിക്കാമല്ലോ...

Post a Comment

Previous Post Next Post