മിഅ്റാജ് രാവിലെ കാറ്റേ _ Mihraj Ravile KAtte


 


മിഅ്റാജ് രാവിലെ കാറ്റേ...

മരുഭൂ തണുപ്പിച്ച കാറ്റേ...(2)

കരളിൽ കടക്കുന്ന കടലായ് തുടിക്കുന്ന...(2)

കുളിരിൽ കുളിക്കുന്ന കാറ്റേ...(2)


  (മിഅ്റാജ് രാവിലെ കാറ്റേ...)


പുരുഷാന്തരങ്ങൾക്ക് പൗരുഷം നൽകിയ

പുരുഷന്റെ കഥകൾ പറഞ്ഞാട്ടെ...(2)

മുത്തിലും മുത്തായ മുത്ത് മുഹമ്മദിൻ...(2)

സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടെ...(2)


  (മിഅ്റാജ് രാവിലെ കാറ്റേ...)


സ്വർഗ്ഗ പൂന്തോട്ടത്തിൽ പാർക്കും ബുറാക്കല്ലേ...

സ്വപ്നമായി മണ്ണിലിറങ്ങിയില്ലേ...(2)

ആകാശ ദേശങ്ങൾ ആലമുൽ ഗൈബുകൾ...(2)

ആമിനക്കോമന കണ്ടതില്ലേ...(2)


  (മിഅ്റാജ് രാവിലെ കാറ്റേ...)


ലക്ഷം മലക്ക് സുജൂദിട്ട് നിൽക്കുന്ന

നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ...(2)

കാബ കൗസൈനി വരേയ്ക്കും ഇലാഹോട്...(2)

ഖാത്തിമുൽ അമ്പിയ ചേർന്നുവല്ലേ...(2)

Post a Comment

Previous Post Next Post