ഖാബ കൗസൈനി റസൂലെ
കാമിലെ തിരു സയ്യിദീ...
കാതമേറെ ഏകാരാവിൽ
താണ്ടി വന്നൊരു ശാഹിദീ...(2)
(ഖാബ കൗസൈനി...)
പൂനിലാവിൻ പൗർണമി
പാലകന്നൊളി പൂകിയെ...(2)
നൂറ് നൂറിലലിഞ്ഞൊരാ
നേരമുലകിൻ ഭാഗ്യമേ...(2)
ആലമാകെ നടുങ്ങിയന്ന്
അത്ഭുതം മിഅറാജിലേ...
(ഖാബ കൗസൈനി...)
ആ ചിരാതിൻ പിന്നിലായ്
അമ്പിയാക്കൾ ആകെയും...(2)
വാനമാകെ മർഹബാ
വാച്യമോ ആ സംഗമം...(2)
ആലമാകെ നടുങ്ങിയന്ന്
അത്ഭുതം മിഅറാജിലേ...
(ഖാബ കൗസൈനി...)
നേരമഞ്ചും നാഥനിൽ
നേരണം മിഅ്റാജ് നാം...(2)
ആ മുനാജാത്തിൻ സുഖം
അറിയണം എന്നുള്ളകം...(2)
ആലമാകെ നടുങ്ങിയന്ന്
അത്ഭുതം മിഅറാജിലേ...