മികസഞ്ചരി.... മധുമഞ്ജരി....
ഹിന്ദിൻ പുഞ്ചിരി...
ഹിദാ പുലരി.... ഹിദാ പുലരി....
അജ്മീർ നഗരി....വാഴും കേസരി...
യാ ഖ്വാജാ.... മഹാരാജാ....
യാ മോലാ മോലാ മോലാ
ഖ്വാജാ യാ വലി...(3)
അജബാണജ്മീർ ഖാജാ
നിജമവരിവന് സിറാജാ...(2)
വിജയധ്വജമേന്തും രാജ രാജ...
(അജബാണജ്മീർ ഖാജാ...)
മദീനാ മലരിനംറാൽ ഹിന്ദണയ്ന്തൊരു സഞ്ചരി...
മതത്തിൻ മധുര ഗന്ധം മുന്തിടുന്നൊരു മഞ്ജരി...
സുഗന്ധം ദീൻ വസന്തം പൂത്തിടുന്നൊരു പുഞ്ചിരി...
(അജബാണജ്മീർ ഖാജാ...)
യാ വലി ഖ്വാജാജീ ഖ്വാജാജീ ഖ്വാജാജീ...
സുധസാഗരമജ്മീർ ദർബാറിൽ
അദബോടോതൂ ആധി...
അദബോടോതൂ ആധി...
സദസാന്ത്വനമാ പീറിൻ മദദാൽ
നീങ്ങിടും നിൻ്റെ പരാതി...
നീങ്ങിടും നിൻ്റെ പരാതി...
സുധസാഗരമജ്മീർ ദർബാറിൽ
അദബോടോതൂ ആധി...
സദസാന്ത്വനമാ പീറിൻ മദദാൽ
നീങ്ങിടും നിൻ്റെ പരാതി...
ഹിദാ ദീൻ ഹിന്ദിനതൂട്ടിയ ഖുത്വുബുൽ ഹിന്ദിനതെന്തൊരു ഖ്യാതി...
ഹിന്ദിനതെന്തൊരു ഖ്യാതി...
അന്നുമിന്നുമെന്നും സുൽത്വാനാണാ ജ്യോതി...
അലിവിൻ്റെ പൂദളം... അലയായി പരിമളം...
അറിവിൻ്റെ കാഹളം... അജബിൻ്റെ താവളം...(2)
ലങ്കർ മധുരത്തേൻ ഖ്വാജാജീ...
പങ്കജമഞ്ചിതപൊൻ ഖ്വാജാജീ...(2)
സഞ്ചരിമൊഞ്ചാണേ രാജാജീ...
(അജബാണജ്മീർ ഖാജാ...)
യാ.... ഖ്വാജാ....
അജ്മീറ് സ്ഥാനി...
ആഹാ രാജധാനി...
അത്വായാ റസൂലിൻ പൊൻവിതാനി - ആ...
ഖദം നൽകി ദാനി... ഖാഇദ് സമാനി...
ഗരീബ് നവാസായ് നിന്ന ധ്യാനി...
നീറും വ്യാധിക്കവിടം ശമനി
നേരിൻ പുഷ്കല സുവനി...
നേരിൻ പുഷ്കല സുവനി...
ഹീരസുന്ദരനാമം യാ ഹസനീ ഹുസൈനീ...
യാ ഹസനീ ഹുസൈനീ...
യാ ദൽ വിലായതീ... യാ ഖ്വാജാ ഇസ്സതീ...
യാ നാഇബേ റസൂൽ... യജമാനരേ ഹുസൂർ...(2)
അജബാൽ വറ്റി അനാസാഗറുമേ...
അജയ്പാലിനെ വീഴ്ത്തിയ ഗജബുജമേ...(2)
അജ്.വാമൃതമിവിടം തന്നതുമേ...
(അജബാണജ്മീർ ഖാജാ...)
യാ.... ഖ്വാജാ....
മധുരം ആദര സുന്ദര സുധകര
ദീൻസരസ്സാണാ പുലരി...
ദീൻസരസ്സാണാ പുലരി...
അധരത്തേൻ താരീയാൽ അധമരെ
മധുതരരാക്കിയ ഹാരി...
മധുതരരാക്കിയ ഹാരി...
മധുരം ആദര സുന്ദര സുധകര
ദീൻസരസ്സാണാ പുലരി...
അധരത്തേൻ താരീയാൽ അധമരെ
മധുതരരാക്കിയ ഹാരി...
സുഖകര സുകര ജീവിതമേകും
സുരപതി കാട്ടിയ പുലരി
സൽസമാജ രാജ
ഖ്വാജാ മേരെ ഖ്വാജാ...
ഖ്വാജാ മേരെ ഖ്വാജാ...
ഖ്വാജാ മേരെ ഖ്വാജാ...
ഖ്വാജാ മേരെ ഖ്വാജാ...
ഖ്വാജാ മേരെ ഖ്വാജാ...