മനസ്സിൽ മായാത്ത മരതക മുത്തിൻ _ Manasin Mayatha


 



മനസ്സിൽ മായാത്ത മരതക മുത്തിൻ വദനാമാണെന്റെ നബിയുല്ലാഹ്...

മാരിവിൽ തോൽക്കും അഴകിൽ ലങ്കുന്ന പവിഴമാണെന്റെ നൂറുല്ലാഹ്..


  (മനസ്സിൽ മായാത്ത...)


സന്ധ്യാർക്കൻ ത്വാഹ പൂമുഖം തന്നിൽ ചിത്രണം ചെയ്ത പോൽ ചന്തം...

പുഞ്ചിരി തൂകും പൂമുഖം കണ്ടാൽ വാച്യമാണോ ആ ആനന്ദം..

മഞ്ചരി പോലും നാണിക്കും ത്വാഹാ പുഞ്ചിരി കണ്ടാൽ സാനന്ദം... 

പഞ്ചമി തോൽക്കും മഞ്ചിമദർശം നെഞ്ചിൽ നേരിന്റെ പൂ ഗന്ധം..


  (മനസ്സിൽ മായാത്ത...)


തിരു റൗള സവിതം അണയാനാശിച്ച് മനസ്സിൽ മായുന്നില്ലെൻ മോഹം..

ഹൗളുൽ കൗസറിൻ മധുപാനം നാവിൽ നുണയാനുണ്ടല്ലോ ഒരുദാഹം..

മഹ്ശറ മണ്ണിൽ നഗ്നപാദരായ്

അലയും നേരത്ത് തിരു സ്നേഹം..

ഇവരീ പാപികൾക്കരുളാൻ ത്വാഹ അണഞ്ഞില്ലേൽ ഹാ വിധി ദയനീയം..


  (മനസ്സിൽ മായാത്ത...)


അകമിൽ ആധികൾ കനലായ് നീറുമ്പോൾ മഹ്ബൂബിൻ നാമം ശിഫ നൽകും...

പദമിൽ കൂരിരുൾ നിറയും നേരത്ത്

തിരുദീപം വഴിയിൽ പ്രഭ നൽകും...

മധുമൊഴി പഥികർക്കൊരു നിലാവായി

ഗഗനം വെൺമയിൽ നിലകൊള്ളും..

നിധി മതി ഉദയം ചെയ്യും നേരത്ത്

ഇരുളിൻ സൈന്യങ്ങൾ വിറകൊള്ളും...

Post a Comment

Previous Post Next Post