വന്ന് വന്ന് ചേരുക _ Vann vann cheruka _ hafiz swadiq al fazili _ Madh Song

 







🔰വന്ന് വന്ന് ചേരുക | Vann Vann Cheruka | Madh Song Lyrics | Hafiz Swadiq Ali Fazily & Team 


വന്ന് വന്ന് ചേരുക...

ബഹു നന്മ നേടുക...

ചന്തിരർ ത്വാഹാ അവർക്കുൾ

ജന്മദിനം കൊണ്ടാടുക...


 (വന്ന് വന്ന് ചേരുക...)


പൊന്തരുൾ ആമിനാബി

പെറ്റെ മുഹമ്മദ് നബി...(2)

ജനിച്ചല്ലോ വളർന്നല്ലോ

മക്കാ നഗര ഭൂവിൽ...

സുന്ദിരരായ അബ്ദുള്ളാഹ് മുതൽവർ നായകാ...

ചന്ദിരർ ത്വാഹാ അവർക്കുൾ

ജന്മദിനം കൊണ്ടാടുക...


 (വന്ന് വന്ന് ചേരുക...)


ഹക്കാനവന്റൊളിവോർ

ഹബീബ് റസൂൽ തെളിവോർ... (2)

ഹൽക്കുകൾക്കരശായോർ 

മേഘക്കുടയുടയോർ...

ദുഃഖങ്ങൾ നീക്കിടുന്നെ

ഖാത്തിമുന്നബി നായകാ...

ചന്ദിരർ ത്വാഹാ അവർക്കുൾ

ജന്മദിനം കൊണ്ടാടുക...


 (വന്ന് വന്ന് ചേരുക...)


രണ്ട് മരങ്ങൾ വന്ന്...

രാജർ നബിക്ക്‌ തന്നെ...(2)

നിന്നല്ലോ നിന്നല്ലോ

മറയായ് നബിന്റെ മുന്നിൽ...

ഉണങ്ങിക്കിടന്ന ശജർ പുഷ്ടിയാക്കി ആ മഹാൻ...

ചന്ദിരർ ത്വാഹാ അവർക്കുൾ ജന്മദിനം കൊണ്ടാടുക...


 (വന്ന് വന്ന് ചേരുക...)


മൊഴിയിൽ ഒരറ്റമില്ലാ

മുഅ്ജിസാത്തുകളെല്ലാം...(2)

മന്നാനൊഴികെ ചൊല്ലി മുടിത്തിടാനാരുമില്ലൈ...

പിഴ ചെയ്ത പാപികൾക്ക്‌ ശാഫിയാകും നായകാ...

ചന്ദിരർ ത്വാഹാ അവർക്കുൾ ജന്മദിനം കൊണ്ടാടുക...




©Midlaj Thiruvambady Blogspot

Post a Comment

Previous Post Next Post