ഹൃദയത്തിലൂടെ വിളിക്കും ഹബീബ്..
ഹൃദയങ്ങള്‍ക്കുള്ളിൽ ഭരിക്കും ഹബീബ്...
ഇടറിയ കരങ്ങളെ പിടിക്കും ഹബീബ്.. നബിയോര് തിരുനൂറ്..
വഴിതെറ്റിയലയുന്ന പതികന് കൂട്ട്
യാസീന്...ഹാമീം..
(*********)
ഇത്രമേൽ ലോകത്ത് പഠനം നടന്നൊരു പഠനം അങ്ങെന്ന പാഠമല്ലോ..
ഏറ്റവും കൂടുതല്‍ മനുഷ്യനെ ലോകം വിളിച്ചത് മുഹമ്മദാം പേരല്ലോ
ഒരു നാളും ആ മണ്ണും
അത്രമേൽ സ്വാധീനിച്ചത് വേറെയുണ്ടോ
പലകാലം വന്നുപോയാലും
വന്ന് പോയാലും
ഹബീബിൻ കാലത്തിൻ പൊലിമയുണ്ടോ..
(*********)
കാലമേ നീയൊന്ന് പതിനാൽ നൂറ്റാണ്ട്
മുമ്പുള്ള കാലമായി മാറിടുമോ
ലോകമേ ആ കാലം നീയായപോലൊന്ന് മാറുമോ ഹബീബിനെ നൽകീടുമോ..
ഈ ഭൂവിൽ ആ നൂറിൻ
ഒരു കിരണമെങ്കിലുമേറ്റാൽ സ്വർഗമല്ലെ
ഈ കാണും ദുനിയാവും അതിനപ്പുറമുള്ളതുമെന്റെ ഹബീബിൻ പേരിലല്ലേ..
(*********)