യാസയ്യിദീ ....യാ സനദീ ....
ആമിന ബീവിക്കോമൽ നിധീ...
ആറ്റക്കനീ ആരോമൽ തണീ ....
ആഖിറ നാളിലെൻ മദ ദീ ....
(യാ സയ്യിദീ... യാ സനദീ )
പാലകനേകി തന്ന നബീ
പാലൊളി ചന്ദ്രനാണ് ഹബീബ്
പാവന ദീനിൻ പൊൻപുലരി
പാരിൽ ചൊരിഞ്ഞ നബീ
(യാസയ്യിദീ ... യാ സനദീ )
വശൗഖ .... വശൗഖ ....
ഇലാ റുഖിയ റസൂലില്ലാ
വ ശൗഖ... വ ശൗഖ
ഇലാ റുതിയാ ഹബീബല്ലാ
ദിശയറിയാത്ത ശലഭമതാ ...
അലഞ്ഞണയുന്ന ഭൂമിയിതാ...
വിശന്നണയുന്ന പതികരിലായ്
വിരുന്നൊരുക്കീടും
ഭവനമിലായ് (2)
ചുണ്ടിൽ തഞ്ചും ബൈത്തും പാടി തത്തി കൊത്തി പാറും തത്തേ
മാനം മാടി വിളിക്കും നേരം മാനം മാടി വിളിക്കും നേരം
റൗളയെ വിട്ട് പറന്നീട്
കണ്ണീരൊപ്പും ഞാനെ
കൈകൾ നീട്ടും കോനെ
ഖൽബിന്നുള്ളിൽ ദാഹം കൂടി മുത്തിനെ കണ്ണിൽ കാണാനായി. ....
( യാസയ്യിദീ .. യാ സനദീ )
ഹിറയിലെ തെന്നലറിഞ്ഞിടലായ് ...
ഇഖ്റഇൻ മന്ത്രം ഒരുങ്ങിടലായ്
ഇറയവൻ തന്റെ വചനമതായ് ...
വിശുദ്ധ കലാമു മിറങ്ങിടലായ്
(2)
തെന്നിതെന്നും ഓമൽ കാറ്റേ ഇഷ്ടം പാടാൻ എത്തും കാറ്റേ
മുത്തിൽ എന്റെ സലാം ചൊന്നാട്ടേ
പാവം എന്നുടെ കഥ കേട്ടാട്ടേ കണ്ണീരൊപ്പം ഞാനേ
കൈകൾ നീട്ടും കോനേ
ഖൽബിന്നുള്ളിൽ ദാഹം കൂടി മുത്തിനെ കണ്ണിൽ കാണാനായി
( യാ സയ്യിദീ ...യാസനദീ )
ശറഫിൻ മധുസുമ ഫള്ലിൻ നിറശുഭ ഹാര നിരയിൽ സാരസമേ...
കറമിൽ കവി ഹിത മനമിന്നുതിർന്നിടും
രാഗ ശ്രുതിയിലെ ചമൽകാരമേ...( 2 )
എന്റെ ഹൃത്തിൽ പെരുത്ത മുഹബ്ബത്തിൻ കുതിർത്ത
മദീനത്തേ മുറ്റത്തെ പദം തീർത്തിടാം ...
നബിയെ എന്നെ വിളികൂലെ....
തണിയേ എന്നിലണയൂലേ..(2)
ബദ്റ് ഉഹ്ദിൻ നിണമണം പുരട്ടി
ത്വയ്ബ പതിയിലെ ഇളം തെന്നൽ വീശുമ്പോൾ
നയനാംഗണം വീണ മുഹിബ്ബിൻ കവിതയിൽ
മനമിൽ മദീനയേ നിറയ്ക്കുന്നു ....(2)
അറിയാതെ ഇരു കൺകൾ നിറയുന്നു ....
ശുഭ സുഭസുമമേ സാരമേ
താരമേ... ഔദാര്യമേ ...
സമ്പൂർണമേ .. സബ് താരമേ... ഇരുലോക നാദമേ ....
സുന്ദര ചന്ദിര മന്ത്രമേ ...
സ്വർഗ രാജാവേ. ...
ബഷർമിക രാജാ
ബഷ്റേ സിറാജാ ...
സ്നേഹ പൂങ്കാവേ ...
സഹന തേൻകാവേ ....
ബഷറുകൾക്കകിലം
ബിഷിറിന്റെ മദ്ഹുമായ്
വിരിഞ്ഞുള്ള പൂവോര് ...
ഷറഫുകളുടയോര് ...
ശ്യുതപുരി മഹിതാ ഇടമതിലു ത്തോരെ
ശുഹ്റത്ത് പെരുത്തോര് ...
ജഗ ഗുരുത്വാഹാവ് ...
മണിമക്കത്തണയുവാൻ
കൊതിയേറി
എന്റെ മദനപ്പൂ വിരിയുവാൻ വിധി തേടീ
കഅ്ബ ത്വവാഫിനും മനമോതി....
മുത്ത് മണി ത്വാഹാ റൗളക്കും വിധി തേടി
മെഹബൂബേ പ്രിയമായ്
ഇനിയും എന്നെ വിളിക്കില്ലേ ...
മനതാരിൽ നിറയും എന്നുടെ ആശകൾ തീർക്കില്ലേ ...
ഗുണമേറും റൗളാ എന്റെ
ആശ്രയ വീടല്ലേ ...
പിഴവേറും വേഗം അവിടം അണയാൻ കൊതിയല്ലേ ....