ഇതിഹാസം പൂതിരു നബിയഴക്
ചൊന്നിടലാണിന്നീ പാപി...
തൂലിക നീക്കി
മദ്ഹുകളാക്കി
പാടിടലാണിന്നീ പാപി
വർണനകൾക്കതിരില്ലാ.....
ഇന്നലകൾക്കായില്ലാ..
ഇന്നും അത് കഴിയില്ലാ...
അവരാണെൻ നബിയുള്ളാ....
(ഇതിഹാസം)
മുഖകമലം സുന്ദരം...
മിഴിയിണകൾ പൊൻ താരകം
പുരികം മാരിവില്ലുപോൽ..
ഇരു നയനം മതി നൂറു പോൽ..
വെളുപ്പിൽ ചുവപ്പുള്ള നിറമാണ്..
പൂർണ പ്രകാശം മുഖമാണ്..
പൽക്കോണിനുള്ളിൽ നൂറാണ്...
പൊൻ മോണകൾ പ്രഭലങ്കാണ്
മൃദുലം ഇരു കവിളുകളാ..
അധരങ്ങൾ മൊഞ്ചതിലാ..
അതികം നീളാത്തവരാ..
അമിതം കുറിയാത്തവരാ....
(ഇതിഹാസം)
കണ്മണികൾ മരതകമാ..
കനക നിലാപോൽ അതി രസമാ..
സുറുമയതെഴുതിയ കണ്ണുകളാ..
ആ നയനങ്ങൾ ബഹു ജോറാ...
ഇരു പുരികങ്ങക്കിൾക്കിടയിലുമായ്
ചെറു ഞരമ്പിന്റെ ചേലതിലായ്
അസ് വദി ലേറിയ തലമുടിയാ
പാലഴകേറിയ പല്ലുകളാ...
ഇരു കൈകൾ കൗതുകമാ..
കൈവള്ളകൾ മർദ്ദവമാ
ചെറുവിരലിൽ വെള്ളിയിലായ്
ചേലുള്ളൊരു മോതിരമാ...
(ഇതിഹാസം)
കാൽപാദം ശോഭയിലാ
കാൽച്ചുവടുകളിൽ ചാരുതയാ
കാഴ്ച്ചയിലാ വരവോ സുഖമാ..
ഓരോ ചുവടും ദൃഢ മയമാ
ഇരു വാറുകളാൽ നഅലുകളാ
നിഴലുകളില്ലാ നായകരാ..
പരിമളമായ വിയർപ്പുകളാ..
ഉമിനീരുകളോ പനിനീരാ...
എന്നാണെൻ കനവുകളിൽ
എൻ പ്രാണൻ ഒരു ദിനമിൽ..
എഴുതുന്നു പൂ നബിയിൽ..
കാത്തു കിടന്നു ഈ രാവിൽ....
( ഇതിഹാസം )
x