മദ്ഹ് പാടിടുന്നെ നബീ
പുകൾ പറഞ്ഞീടുന്നേ.. മധുരം തന്ന ഹബീബിന്റെ ഖിസ്സ വിരുത്തീടുന്നേ.. മദീനപ്പാട്ടുകൾ പാടാനൊരു നേരം മനസ്സിനുണ്ടേ.. മതി വരാത്തൊരു സ്നേഹത്തിൻ സല്ലാപമുണ്ടേ.. സ്നേഹമേ..ദാഹമേ... റൂഹിന്റെ..നിതാനമേ.. (-----) പ്രണയമതെന്താണ് പ്രതിനിതിയോടാണ് പ്രതിഫലമെന്താണ് പ്രതിവിധി നബിയാണ് (2) പരിഹാരത്തിനായ് ജനം പുണ്യ മദീനയിൽ എത്തുന്നതെന്നാണ്.. പരിഹാരം ചൊരിക്കാൻ റബ്ബിന്റെ ദൂതരും കാത്ത് കിടപ്പാണ്.. (2) (-----) പദവികൾ ഉള്ളോരും ഉയർച്ചയിൽ വാണോരും വെളിച്ചത്തിലാവാനും തിരു നബി ആധാരം (2) മണ്ണിലുള്ള വെളിച്ചങ്ങളെല്ലാം തെളിച്ചത് മുത്ത് റസൂലാണ്.. ഇരുൾ മുറ്റിയ ഖൽബിന് സ്നേഹ പ്രകാശം നിറച്ച ഹബീബാണ്.. (2) (-----)