ആരിരുൾ കാലമിൽ
ആദിയോന്റെ ദൂതരായ് അവതരിച്ചൊരെ ത്വാഹാ... ആഷിഖിൻ ആശയമിൽ ആശ്രയമായ് വന്നുള്ള തേജസ്സാർന്ന ഇന്ദനാണെൻ സ്നേഹ തേജസ്സാർന്ന ഇന്ദനാണെൻ സ്നേഹ സൂര്യതേജസ്സായി പാരിൽ കത്തി തിളങ്ങും ആമ്പൽ സൂനമാണെന്റെ റാഹാ.. സൗമ്യദികവാർന്നുള്ള സൗഗന്ധികം പോലുള്ള സുന്ദരമാം നാമമെൻ ത്വാഹാ... സുന്ദരമാം നാമമെൻ ത്വാഹാ... ആരിരുൾ കാലമിൽ ആദിയോന്റെ ദൂതരായ് അവതരിച്ചൊരെ ത്വാഹാ... പാലോളി തൂകിയാൽ പൗർണമി പോലെ പഞ്ചമമാർന്ന മധുസ്വരം പോലെ പാവന ദീനിൻ തെളിവാലെ പാരിൽ പൂത്തൊരു തിരുദൂതരേ... അമൃതം ആ കീർത്തനം അമൃതം ആസ്വാദനം അമൃതം ആ കീർത്തനം അമൃതം ആസ്വാദനം ആരിരുൾ കാലമിൽ ആദിയോന്റെ ദൂതരായ് അവതരിച്ചൊരെ ത്വാഹാ... ഇന്ദ്രനീല കല്ലുപോലെ ഹൃത്തിൽ ചേർത്താൽ ഇന്ദ്രജാലം തീർക്കും ഉള്ളറയിൽ മോഹമുകുളങ്ങളെല്ലാം ജലകങ്ങൾ ആക്കി മാറ്റി വിരസ നിമിഷങ്ങളെല്ലാം സരസമാക്കി ആ പ്രണയ ലഹരിയിൽ ശലഭചിറകിൽ കയറി... ആ പ്രണയ ലഹരിയിൽ ശലഭചിറകിൽ കയറി... പാറിപ്പറക്കണം വാനിലേറി.. പാറിപ്പറക്കണം സുവർഗ്ഗത്തിലേറി.. ആരിരുൾ കാലമിൽ ആദിയോന്റെ ദൂതരായ് അവതരിച്ചൊരെ ത്വാഹാ... ആഷിഖിൻ ആശയമിൽ ആശ്രയമായ് വന്നുള്ള തേജസ്സാർന്ന ഇന്ദനാണെൻ സ്നേഹ തേജസ്സാർന്ന ഇന്ദനാണെൻ സ്നേഹ സൂര്യതേജസ്സായി പാരിൽ കത്തി തിളങ്ങും ആമ്പൽ സൂനമാണെന്റെ റാഹാ.. സൗമ്യദികവാർന്നുള്ള സൗഗന്ധികം പോലുള്ള സുന്ദരമാം നാമമെൻ ത്വാഹാ... സുന്ദരമാം നാമമെൻ ത്വാഹാ...