കനകപ്പൂ വിടർന്ന
മദീന മണ്ണ്... കരുണപ്പൂ നിലാവ് വരുന്നതെന്ന്.... കനിവിൻ കടലെന്റെ കിനാവിലൊന്ന് അണയും നാളിന്നായ് കൊതിച്ചിരുന്ന്... (2) ഖലമാൽ ഞാൻ എഴുതി മദ്ഹേറേ ത്വാഹാ... ഖമറിൻ വദനം പോൽ വിളങ്ങുന്ന റാഹാ.. (2) കണ്ണീരിൽ കോർത്ത ഇശലാണ് രാജാ കലമാൻ മിഴിയുള്ള യാസീൻ സിറാജാ... (2) (.....) മഹിത നബി മധുര വനി മഅശൂഖിൻ മദീന കാണാൻ കൊതി മഹിതമാം മദീനത്തെ ഹിമകണം റസൂലുള്ളാഹ് മധുരമാം ഹഖീഖത്തെ ചെന്നിടുന്ന നൂറുള്ളാഹ് (2) താരം സബ്അ് സമാഉം താണ്ടിയ രാവും അതിശയമാകും ദൂതൻ ജിബ് രീലോരും ചാരം ചേരും ഖുദ്സിന്നോരം (2) മോഹം ആ മദീന കൺ കൊണ്ട് കാണുവാൻ ആമോദം നൂറിൻ ചാരത്തണയുവാൻ.. (2) അലിഫെന്ന സിറിന്നകം യാ റസൂലേ... അർവാഹിലേറ്റം അളീമായ മീമേ... (2) (....) മഹിത ജനം മധുര മനം മദിനൂറിൻ മദീന പൂങ്കാവനം... (2) ഖൽബകത്ത് കണ്ണുനീർ പൊഴിച്ച് പാപി പാടിടുന്നു നൂറരേ മറന്ന ഖൽബ് ഇരുളിനാൽ നിറഞ്ഞിടുന്നു... (2) ആദം നബി മുമ്പാദ്യം ആദി പുരാനും നൈതൊരു റൂഹും വേദം ഖുർആൻ ഓതും നൂറിൻ നാദം കേൾക്കാൻ മോഹം അലിഫെന്ന സിറിന്നകം യാ റസൂലേ... അർവാഹിലേറ്റം അളീമായ മീമേ... (2) (....)