സൗറെന്ന ഗുഹയിൽ പണ്ട്
സന്മാർഗ തേനിതൾ രണ്ട്
സ്നേഹത്തിൻ ഇണകൾ രണ്ട്
പാറി വന്നു പൊത്തിൽ ഓടി വന്നു
ആരും കാണാതെ അറിയാതെ ഒളിച്ചിരുന്നു
സൗറെന്ന ഗുഹയിൽ പണ്ട്
സന്മാർഗ തേനിതൾ രണ്ട്
സ്നേഹത്തിൻ ഇണകൾ രണ്ട്
പാറി വന്നു പൊത്തിൽ ഓടി വന്നു
ആരും കാണാതെ അറിയാതെ ഒളിച്ചിരുന്നു
അറബികളന്നവർ കാട്ടാളന്മാർ
അറുകൊല നിത്യം തുടരുമ്പോൾ
അജ്ഞത കൂരിരുൾ മുത്തിയ കാലം
അന്ധതയിൽ വഴിതേടുന്നു
അറബികളന്നവർ കാട്ടാളന്മാർ
അറുകൊല നിത്യം തുടരുമ്പോൾ
അജ്ഞത കൂരിരുൾ മുത്തിയ കാലം
അന്ധതയിൽ വഴിതേടുന്നു
വിജ്ഞാനത്തിൻ ദീപവുമേന്തി
മക്കയിലുദയം ചെയ്ത നബി
നാടു വിട്ട് നബി വീടു വിട്ട്
സൗറിൽ ഓടി വന്നു....
സൗറെന്ന ഗുഹയിൽ പണ്ട്
സന്മാർഗ തേനിതൾ രണ്ട്
സ്നേഹത്തിൻ ഇണകൾ രണ്ട്
പാറി വന്നു പൊത്തിൽ ഓടി വന്നു
ആരും കാണാതെ അറിയാതെ ഒളിച്ചിരുന്നു