ഖഅബ ശരീഫിന്റെ മാറോടു ചേർന്ന്

 ഖഅബ ശരീഫിന്റെ മാറോടു ചേർന്ന്

ജബലിൻ നിരകൾ വാനോളം ഉയർന്ന്

ഹാഷിം കുടുംബത്തിൽ നബിയുള്ള

പിറന്ന്..


ലോകരെല്ലാരുമെ അന്നെ അറിഞ്ഞ് 

അൽഭുതം കണ്ടാ ഗ്രാമംവിറഞ്ഞ് (2)


====================


കുന്നിൻ മലയുടെ

ചെരുവിൻ നടുവിൽ.

കുഞ്ഞി കുടിലിൽ വളർന്നു നബി....

കാടും മേടും മരതകമലയും.

ഓടിനടന്നു തളർന്നു നബി.. (2)


=================


 യത്തീമിൻ വേദന എന്തെന്ന് അറിഞ്...

 ഉപ്പയെ കാണാൻ ഒരുപാട് കൊതിച്ചു (2)


ഉമ്മയും വേർപ്പെട്ടതോർത്തു കരഞ്ഞ് 

സഹനങ്ങൾ നബിയുള്ള പാടെ മറന്ന്(2)


നബിയെ നബിയെ കനിവിൻ നിധിയെ

കരുണക്കടലാം തിരുനബിയെ.

മായാതലയും മോഹം തീരാൻ കനവിൽ കണിയായി വന്നിടുമോ(2)


=================


മദീന മുനവ്വറയിൽ..

മദീന മലർവനിയിൽ..

മദീന മണിയറയിൽ..

മനദാരിലെപൂവനത്തിൽ( 2)


മുഹബത്തിന് മുത്തു റസൂലെ..

മദ്ഹേറെ വാഴ്ത്തണം നബിയെ...(2)


കനവിൽ നിറഞ്ഞഒരു നബിയെ

കാണാതെ വയ്യിനി നബിയെ...(2)


സ്വലാത്ത് ചൊല്ലണം  ചാരെ..(4)


(കുന്നിൻമല)(2)


=================


ഇലാഹിനെ ഓർത്ത് 

നന്മകൾ കോർത്ത്

ജന്മം ദീനിൽ ഉറച്ചദൂതർ

സന്മാർഗത്തിൽഉയർന്ന ദൂതർ...


അർഷിന്റെ തണലോരത്ത്

ഒരുചില്ലയിൽ കൂടും കൂട്ടി( 2)


ഒരു ബൈത്തിൻ ശീലും മൂളി

കൂട്ടിരുന്നോട്ടെ നബിയെ

കൂടെ നിന്നോട്ടെ നബിയെ(2)


കുന്നിൻമല(2)

Post a Comment

Previous Post Next Post