മധു കനിയും മദീനത്തെ

 മധു കനിയും മദീനത്തെ

മലർവനിയിൽ ചെല്ലണം...

മധു മലരാം മഹബൂബിൽ

എൻ സലാമ് പറയണം...

മമ ദാഹം തീരുവോളം ആ

പ്രഭയിൽ നിൽക്കണം.


മനതാരിലെ വ്യാമോഹം

മാത്രമോ ആ ദിനം.


മനം നിറയെ പ്രണയിക്കാൻ 

കഴിയാത്തതാണോ കാരണം...

എൻ മനം നിറയെ പ്രണയിക്കാൻ 

കഴിയാത്തതാണോ കാരണം...(2)

                                          (മധു കനിയും..)

തിരുവരിയിൽ കരളുരുകി

പ്രണയ ഗീതം പാടണം

കരളകവും പൊട്ടി കവിളിൽ

പ്രേമ ബാഷ്പം ഒഴുകണം 


ഇരു കരവും നീട്ടി ശഫാഅത്തിൽ 

മുത്തിനെ കരയണം..

ഒരു ചെറു തരിയായി

മണലിൽ ഞാനുമലിയണം..(2)

(മനതാരിലെ)

(മനം നിറയെ)

                                          (മധു കനിയും..)

ബഹ്‌റലകൾ നീന്തി ഈന്ത

പൂത്ത നാട്ടിലെത്തണം..

ബദ്‌റൊളി നബി വാണ മണ്ണിൽ

പതികനായിട്ട് അലയണം..(2)


ബദ്റിലെ നിണ ചാലു കണ്ട്

റൂഹ് വിങ്ങി പിടയണം..

ബഹു മതികൾ ഏറെയുള്ള

മണ്ണിൽ മൗത്ത് പുൽകണം  (2)

(മനതാരിലെ)

(മനം നിറയെ)

                                          (മധു കനിയും..)

Post a Comment

Previous Post Next Post