ആമിന ബീതൻ മുത്തായ് പിറന്നുള്ള അൽ അമീനെയാ റസൂലേ
ലോക മുസൽമാന്റെ ഖൽബിന്റെ ഖൽബായ ആദരവായ പുണ്യ റസൂലേ (2)
അഹദോന്റെ ഹുസൂറെ ഉമ്മത്തിൻ നേതാവേ
ഈ ലോകം പരലോകം പഠിപിച്ച ജേതാവേ....(2)
മുത്തിലും മുത്തായ സ്നേഹ നിലാവേ... (2)
ഹബീബ് സ്വല്ലള്ളാ റസൂല് നൂറുള്ള (2)
(xxxx)
മക്കത്തെ ദികെല്ലാം ഹക്കിന്റെ മാർഗത്തിൽ
മാറുന്ന കാഴ്ചകൾ കണ്ടു
റബ്ബിന്റെ ദീൻഎന്നും ഖൈ
റാലെ ലോഗത്ത്
ത്യാഗം സഹിച്ചു മൊഴിഞ്ഞു (2)
സഹനത്തിൻ നേരത്തും സൗക്യത്തിൻ ചിരിയാലെ
സ്വഹാബികൾക്കാവേശം പകർന്നുള്ള മികവോരെ (2)
ഇസ്ലാമിൻ ചരിതം രചിച്ചു രചിച്ചു ഭൂവിൽ (2) ആ....
ഹബീബ് സ്വല്ലള്ളാ റസൂല് നൂറുള്ള (2)
(xxxx)
പാരാകെ മുത്ത് ഹബീബിന്റെ മദ്ഹുകൾ മുഹബത്താൽ വാഴ്തി പാടി
മക്കത്തെ കുഞ്ഞിളം പൂങ്കാറ്റും ദൂതരെ ആദരവോടെ തഴുകി (2)
ദുനിയാവിൻ ശൗഖല്ലാം മൗതോളം ആണെന്നും
വിജയം അതിൻ മണം നാഥനിലാണെന്നും (2)
കരുണാമയനായ റബ്ബിൻ ഹബീബ്... ആ.... (2)
ഹബീബ് സ്വല്ലള്ളാ റസൂല് നൂറുള്ള (2)
(xxxx)