മധുകനിയും മദീനത്തെ

 മധുകനിയും മദീനത്തെ

മലർവനിയിൽചെല്ലണം

മധുമലരാം മഹബൂബിൽ

എൻസലാമും ചൊല്ലണം

മമദാഹംതീരുവോളം

ആതൊടിയിൽനിൽക്കണം.

മനതാരിലെവ്യാമോഹം

മാത്രമോ ആ പൂ മണം......

മനംനിറയെപ്രണയിക്കാൻ

കഴിയാത്തതാണോ

കാരണം......


തിരുവരികിൽ കരളുരുകി

പ്രണയഗീതംപാടണം...

കരളകവും പൊട്ടി കവിളിൽ

പ്രേമബാഷ്പമൊഴുകണം


ഇരുകരവുംനീട്ടി ശഫാഅത്തിന് മുത്തിൽ

കരയണം

ഒരുചെറുതരിയായി

സ്നേഹക്കടലിൽ

ഞാനുമലിയണം

മനതാരിലെവ്യാമോഹം

മാത്രമാണോആദിനം

മനംനിറയെപ്രണയിക്കാൻ

കഴിയാത്തതാണോ

കാരണം

*****


ബഹ്റലകൾ നീന്തിയീന്ത 

പൂത്ത നാട്ടിലെത്തണം

ബദറൊളിനബിവാണമണ്ണിൽ പഥിതനായിട്ടലയണം


ബദ്റിലെനിണചാലുകണ്ടു 

റൂഹ് വിങ്ങിപിടയണം

ബഹുമതികൾ ഏറെയുള്ള

മണ്ണിൽമൗത് പുൽകണം

മണതാരിലെവ്യാമോഹം

മാത്രമോ ആദിനം

മനംനിറയെ പ്രണയിക്കാൻ

കഴിയാത്തതാണോ

കാരണം.....

Post a Comment

Previous Post Next Post